ഹവാന: അർജൻറീനയിൽ ജനിച്ച് ക്യൂബൻ വിപ്ലവത്തിൽ ജ്വലിച്ച്, ഒടുവിൽ ബൊളീവിയൻ മലനിരകളിൽ രക്തസാക്ഷിത്വം വരിച്ച ഇതിഹാസത്തിെൻറ ജ്വലിക്കുന്ന ഒാർമകൾക്കു മുന്നിൽ ലോകം ഒരിക്കൽക്കൂടി നമിച്ചു. വിപ്ലവ യൗവനത്തിെൻറ അപരനാമം, ഏണസ്റ്റോ ചെ ഗുവേര എന്ന ‘ചെ’യുടെ വിപ്ലവസ്മരണ പുതുക്കാൻ പതിനായിരങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി.
1967 ഒക്ടോബർ ഒമ്പതിനാണ് അമേരിക്കൻ ചാരസംഘടന പരിശീലിപ്പിച്ച ബൊളീവിയൻ പട്ടാളക്കാരെൻറ വെടിയേറ്റ് ചെ കൊല്ലപ്പെടുന്നത്. രക്തസാക്ഷിത്വത്തിെൻറ വാർഷികദിനമായ തിങ്കളാഴ്ച ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടന്ന അനുസ്മരണ റാലിയിൽ 60,000ത്തിലധികം ആളുകൾ അണിനിരന്നു. ‘‘ശത്രുക്കൾ ആഗ്രഹിച്ചതുപോലെ ചെ മരിച്ചിട്ടില്ല. ‘ചെ’യുടെ പ്രതീകം കാലം ചെല്ലുന്തോറും വളർന്നുവലുതാവുകയാണ്.
ആ വിപ്ലവമാതൃക പുതിയ തലമുറ മനസ്സിലാക്കുന്നു’’ -തിങ്കളാഴ്ച ഹവാനയിൽ നടന്ന പരിപാടിയിൽ ക്യൂബൻ വൈസ് പ്രസിഡൻറ് മിഗ്വേൽ ഡിയാസ് കാനൽ പറഞ്ഞു. ഞായറാഴ്ച, ചെ ഗുവേരയുടെ ഒാർമക്കായി ഹവാനയിൽ പണിത മ്യൂസിയത്തിൽ പ്രസിഡൻറ് റാഉൗൾ കാസ്ട്രോ അഭിവാദ്യമർപ്പിച്ചു.
ബൊളീവിയയിൽ പ്രസിഡൻറ് ഇവോ മൊറലിസിെൻറ നേതൃത്വത്തിൽ മന്ത്രിമാരും പൊതുജനങ്ങളും അടക്കുന്ന സംഘം ചെ കൊല്ലപ്പെട്ട ലാ ഹിഗ്വേറ ഗ്രാമത്തിൽ തീർഥാടന റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.