ചെ ഗുവേരയുടെ വിപ്ലവ സ്മരണയിൽ ലോകം
text_fieldsഹവാന: അർജൻറീനയിൽ ജനിച്ച് ക്യൂബൻ വിപ്ലവത്തിൽ ജ്വലിച്ച്, ഒടുവിൽ ബൊളീവിയൻ മലനിരകളിൽ രക്തസാക്ഷിത്വം വരിച്ച ഇതിഹാസത്തിെൻറ ജ്വലിക്കുന്ന ഒാർമകൾക്കു മുന്നിൽ ലോകം ഒരിക്കൽക്കൂടി നമിച്ചു. വിപ്ലവ യൗവനത്തിെൻറ അപരനാമം, ഏണസ്റ്റോ ചെ ഗുവേര എന്ന ‘ചെ’യുടെ വിപ്ലവസ്മരണ പുതുക്കാൻ പതിനായിരങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങി.
1967 ഒക്ടോബർ ഒമ്പതിനാണ് അമേരിക്കൻ ചാരസംഘടന പരിശീലിപ്പിച്ച ബൊളീവിയൻ പട്ടാളക്കാരെൻറ വെടിയേറ്റ് ചെ കൊല്ലപ്പെടുന്നത്. രക്തസാക്ഷിത്വത്തിെൻറ വാർഷികദിനമായ തിങ്കളാഴ്ച ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നടന്ന അനുസ്മരണ റാലിയിൽ 60,000ത്തിലധികം ആളുകൾ അണിനിരന്നു. ‘‘ശത്രുക്കൾ ആഗ്രഹിച്ചതുപോലെ ചെ മരിച്ചിട്ടില്ല. ‘ചെ’യുടെ പ്രതീകം കാലം ചെല്ലുന്തോറും വളർന്നുവലുതാവുകയാണ്.
ആ വിപ്ലവമാതൃക പുതിയ തലമുറ മനസ്സിലാക്കുന്നു’’ -തിങ്കളാഴ്ച ഹവാനയിൽ നടന്ന പരിപാടിയിൽ ക്യൂബൻ വൈസ് പ്രസിഡൻറ് മിഗ്വേൽ ഡിയാസ് കാനൽ പറഞ്ഞു. ഞായറാഴ്ച, ചെ ഗുവേരയുടെ ഒാർമക്കായി ഹവാനയിൽ പണിത മ്യൂസിയത്തിൽ പ്രസിഡൻറ് റാഉൗൾ കാസ്ട്രോ അഭിവാദ്യമർപ്പിച്ചു.
ബൊളീവിയയിൽ പ്രസിഡൻറ് ഇവോ മൊറലിസിെൻറ നേതൃത്വത്തിൽ മന്ത്രിമാരും പൊതുജനങ്ങളും അടക്കുന്ന സംഘം ചെ കൊല്ലപ്പെട്ട ലാ ഹിഗ്വേറ ഗ്രാമത്തിൽ തീർഥാടന റാലി നടത്തി.
ചെ ഗുവേര (1928-1967)
ജനനം: 1928 ജൂൺ 14, അർജൻറീനയിലെ റൊസാരിയോയിൽ
യഥാർഥ പേര്: ഏണസ്റ്റോ ഗുവേര
- 1948: ബ്വേനസ് എയ്റിസ് സർവകലാശാലയിൽ മെഡിസിൻ പഠനത്തിന് ചേർന്നു
- 1950: ചെറിയ ഒരു മെഷീൻ ഘടിപ്പിച്ച സൈക്കിളിൽ വടക്കൻ അർജൻറീനയിലെ ഗ്രാമപ്രദേശങ്ങളിലൂടെ 4500 കിലോമീറ്റർ യാത്ര
- 1951: തെക്കൻ അമേരിക്കൻ പ്രദേശങ്ങളിലൂടെ മോേട്ടാർ സൈക്കിളിൽ 8000 കിലോമീറ്റർ യാത്ര.
- 1953: ഡോക്ടർ പഠനം പൂർത്തിയാക്കി. അതേവർഷം, ബൊളീവിയ, എക്വഡോർ, പാനമ, നികരാഗ്വ തുടങ്ങിയ രാജ്യങ്ങളിലൂടെ വീണ്ടും പര്യടനം.
- 1955: ഫിദൽ കാസ്ട്രോയുടെ ഒപ്പം ചേർന്നു.
- 1959: കാസ്ട്രോ ക്യൂബയിൽ അധികാരത്തിൽ. ചെ ഗുവേര വിവിധ ചുമതലകളോടെ മന്ത്രി. പിന്നീട് രാജ്യത്തിെൻറ നയതന്ത്രജ്ഞെൻറ റോളിലും പ്രവർത്തിച്ചു. ഇക്കാലയളവിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ സന്ദർശിച്ചു.
- 1965: മന്ത്രി പദവി ഉപേക്ഷിച്ച് ഗറില വിപ്ലവം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനായി പുറപ്പെട്ടു. കോംഗോയിൽ പോയി ഗ്വറില്ല യുദ്ധമുന്നണിക്ക് തയാറെടുപ്പുകൾ നടത്തിയെങ്കിലും വിജയിച്ചില്ല.
- 1966: ഒരു കൂട്ടം അനുയായികളോടൊപ്പം ബൊളീവിയയിലേക്ക്
- 1967 ഒക്ടോബർ 9: സി.െഎ.എ പരിശീലനം നേടിയ ബൊളീവിയൻ സൈനികൻ അദ്ദേഹത്തെ വെടിവെച്ചു കൊന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.