ന്യൂയോർക്: ലോകമെങ്ങുമുള്ള മുസ്ലിംകളുടെ പെരുന്നാളാഘോഷം ഇക്കുറി വീട്ടകങ്ങളിലൊതുങ്ങും. കോവിഡ്-19 താണ്ഡവമാടിയ അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് കാലത്തെ ഈദിനെ വരവേൽക്കാൻ യു.എസിലെ മുസ്ലിംകൾ തയാറെടുത്തു കഴിഞ്ഞു.
മിഷിഗണിൽ ഇക്കുറി വ്യത്യസ്തമായ ഈദ് ആയിരിക്കുമെന്ന് മിഷിഗൺ കമ്മ്യൂണിറ്റി കൗൺസിൽ ചെയർമാനും ഫിസിഷ്യനുമായ മഹ്മൂദ് അൽ ഹദീദി പറയുന്നു. പള്ളികളിൽ നമസ്കാരമില്ല, ആളുകളൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കില്ല, വൈകുന്നേരങ്ങളിലുണ്ടാകാറുള്ള കുടുംബ സംഗമങ്ങളുണ്ടാകില്ല... എല്ലാത്തവണയും സ്വന്തം വീട്ടിൽ 500 ആളുകൾ വരെ പങ്കെടുക്കുന്ന പരിപാടിയാണുണ്ടാകുക. ഇക്കുറി അത് നടക്കില്ല. ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
മെയ് 28 വരെയാണ് യു.എസിൽ സാമൂഹിക കൂടിച്ചേരലുകൾക്ക് നിയന്ത്രണം.
സാധാരണ ഈദിന് രാവിലെ പള്ളിയിൽ പോകും. അത് കഴിഞ്ഞാന് പ്രഭാത ഭക്ഷണം. ഡിന്നർ പുറത്താകും എല്ലാ കുടുംബങ്ങളും. അതായത് കൂടുതൽ സമയവും വീട്ടിന് പുറത്താകും. ഇക്കുറി എല്ലാം മാറി. ലാമാ സമ്മാൻ പറയുന്നു.
ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റിയുടെ കണക്കുകൾ പ്രകാരം മിഷിഗണിൽ 53,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5000 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.