മൈക്​ പെൻസ്​ മാസ്​കില്ലാ​െത ആശുപത്രിയിൽ

വാഷിങ്​ടൺ: കോവിഡി​​െൻറ വ്യാപനം തടയാൻ ​െപാതുയിടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്​ക്​ ധരിക്കണമെന്നാണ്​​ യു.എസ്​ സ ർക്കാർ പൗരൻമാർക്ക്​ നൽകിയ നിർദേശം. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നാണ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറയും വൈസ്​ പ്രസിഡൻറി​​െൻറയും നയം. ട്രംപ്​ പലതവണ അക്കാര്യത്തിൽ നയം വ്യക്​തമാക്കിയിട്ടുള്ളതുമാണ്​. ഇപ്പോഴിതാ നയം തെറ്റിച്ച്​ മൈക്​ പെൻസും. പെൻസ്​ മാസ്​ക്​ ധരിക്കാ​െത മിനിസോടയിലെ മായോ ക്ലിനിക്​ സന്ദർശിക്കുന്ന ചിത്രമാണ്​ പുറത്തുവന്നിരിക്കുന്നത്​.

രോഗികളെ കാണാനെത്തിയ സംഘത്തിൽ മാസ്​ക്​ ധരിക്കാത്ത ഏക വ്യക്​തിയും അദ്ദേഹമാണ്​. വൈറ്റ്​ഹൗസിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്നതും പെൻസാണ്​. സന്ദർശനത്തിനെത്തുന്നവർ മാസ്​ക്​ ധരിക്കണമെന്നത്​ ക്ലിനിക്കിലെ ചട്ടങ്ങളി​ൽ പെട്ടതുമാണ്​.

വിമർശനങ്ങൾ ഉയർന്നപ്പോൾ മാസ്​ക്​ ധരിക്കാതെ ക്ലിനിക്കിലെത്തിയ ത​​െൻറ നടപടിയെ ന്യായീകരിക്കാനും പെൻസ്​ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഇതെ കുറിച്ച്​ ചോദിച്ചപ്പോൾ താനും വൈറ്റ്​ഹൗസ്​ ജീവനക്കാരും പതിവായി കോവിഡ്​ പരിശോധന നടത്തുന്നുണ്ടെന്നായിരുന്നു പെൻസി​​െൻറ പ്രതികരണം.

യു.എസിൽ കോവിഡ്​ മരണം 57000 കടന്ന സന്ദർഭത്തിൽ കൂടിയാണ്​ പെൻസ്​ ക്ലിനിക്കിലെത്തിയത്​. വൈറ്റ്​ഹൗസ്​ ജീവനക്കാരന്​ നേരത്തേ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Mike Pence flouts rule on masks at hospital -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.