കാലിഫോർണിയയിൽ മൈക്ക്​ ടൈസ​ൺ കഞ്ചാവ്​ കൃഷിയാരംഭിക്കുന്നു

കാലിഫോർണിയ സിറ്റി: ഇടിക്കൂട്ടിലെ രാജാവ്​ മൈക്ക്​ ടൈസൺ സ്വന്തം നാട്ടിൽ കഞ്ചാവ്​ കൃഷി ആരംഭിക്കുന്നു. കാലിഫോർണിയയിൽ കഞ്ചാവ്​ വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ്​ ടൈസണെന്ന്​ വിദേശ മാധ്യമങ്ങൾ​ റിപ്പോർട്ട്​ ചെയ്തു​. 

കഞ്ചാവ്​ കൃഷി ചെയ്യുന്നത്​ ചികിത്സാവശ്യങ്ങൾക്കായത്​ കൊണ്ട്​ സർകാറി​​​​െൻറ പിന്തുണയും ടൈസണുണ്ട്​​. കാലിഫോർണിയ നഗരത്തിൽ ഒരു കഞ്ചാവ്​ റിസോർട്ട്​ പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ്​ ടൈസണും പങ്കാളികള​ും. 

ടൈസ​​​​െൻറ കഞ്ചാവ്​ കൃഷിയെ പ്രകീർത്തിച്ച്​ കാലിഫോർണിയ മേയർ ജെന്നിഫർ വുഡ്​ രംഗത്തെത്തി. പദ്ധതിയിലൂടെ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ്​ ലഭ്യമാക്കാമെന്നും. ഇതിലൂടെ ഒരുപാട്​ പേർക്ക്​ ജോലിയും വരുമാനവും ലഭിക്കുമെന്നും മേയർ പറഞ്ഞു. 

നേരത്തെ കഞ്ചാവ​്​ ഉപഭോഗം കാലിഫോർണിയ നഗരത്തിൽ നിയമ വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാ നഗരങ്ങളിലും ഇൗ വിട്ടുവീഴ്​ച്ചയില്ല. ന്യൂയോർക്ക്​ അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ്​ കൈവശം വെക്കുന്നതടക്കം ഫെഡറൽ കുറ്റമാണ്​.

Tags:    
News Summary - Mike Tyson to Open Marijuana Ranch in California - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.