ഹൂസ്റ്റൺ: അമേരിക്കയിലെ എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഹൂസ്റ് റണിലെ സന്ദർശനത്തിനിടെയായിരുന്നു ചർച്ച. മോദിയുമായുള്ള കൂടിക്കാഴ്ച സന്തോഷം പകരുന്നതായിരുന്നുവെന്ന് എമേഴ്സൺ ഇലക്ട്രിക് കമ്പനി മേധാവി മൈക്ക് ട്രയിൻ പ്രതികരിച്ചു. പൂണെയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ വ്യവസായ സൗഹൃദമാക്കാൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച നടപടികളെ കമ്പനികളുടെ മേധാവികൾ പ്രകീർത്തിച്ചുവെന്നാണ് റിപ്പോർട്ട്. ഊർജ വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കിയതിലുള്ള സന്തോഷവും ഇവർ പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കായി കേന്ദ്രസർക്കാർ കൊണ്ടു വന്ന പരിഷ്കാരങ്ങൾക്കുള്ള പിന്തുണയും വ്യവസായികൾ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 17 ഊർജ കമ്പനികളുടെ മേധാവികളാണ് കൂടികാഴ്ചയിൽ പങ്കെടുത്തത്. ഇന്ത്യയുമായി വ്യാപാര ബന്ധം കാത്തു സൂക്ഷിക്കുന്ന കമ്പനികളാണ് ഇവയെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.