ഹ്യൂസ്റ്റൻ: കൊല ചെയ്യപ്പെട്ട ആളിെൻറ മകൻ കൊലയാളിക്ക് അനുകൂലമായി നൽകിയ ദയാഹരജി വകവെക്കാതെ പ്രതിയെ യു.എസിൽ വധശിക്ഷക്ക് വിധേയമാക്കി. ഹസ്മുക് പേട്ടൽ എന്ന ഇന്ത്യൻവംശജനായ വ്യവസായിയെ 14 വർഷങ്ങൾക്കുമുമ്പ് മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ േകസിലാണ് ക്രിസ്റ്റഫർ യങ്ങിനെ ചൊവ്വാഴ്ച വൈകീട്ട് വധശിക്ഷക്ക് വിധേയമാക്കിയത്. കൊല നടത്തുേമ്പാൾ 21കാരനായ യങ്ങിനെ 2006ലാണ് ടെക്സസിലെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്.
ദയാഹരജി കുറച്ച് ദിവസങ്ങൾക്കുമുമ്പ് ടെക്സസിലെ ബോർഡ് ഒാഫ് പാർഡൺ ആൻഡ് പരോൾസ് തള്ളിയിരുന്നു. കഴിഞ്ഞമാസം യങ്ങിെൻറ കുടുംബം ഇടപെട്ട് നടത്തിയ വധശിക്ഷ റദ്ദാക്കാനുള്ള കാമ്പയിനെ പിന്തുണച്ച് പേട്ടലിെൻറ മകൻ മിതേഷ് രംഗത്തെത്തിയിരുന്നു. കാമ്പയിനോടനുബന്ധിച്ചുള്ള റാലിയിൽ പെങ്കടുത്ത മിതേഷ് യങ്ങിന് മാപ്പു നൽകുന്നതായും മരണശിക്ഷക്ക് വിധേയമാക്കുന്നതുകൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. 20ാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട വേദന തനിക്കറിയാമെന്നും എട്ടുവയസ്സുള്ള യങ്ങിെൻറ മകൾക്ക് അവളുടെ അച്ഛനെ നഷ്ടപ്പെടരുതെന്നും ഹരജിയിൽ മിതേഷ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.