വാഷിങ്ടൺ: ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ബഹുഭൂരിപക്ഷത്തോടെ വിജയിച്ച സാഹചര്യത്തിൽ വീണ്ടും പ്രധ ാനമന്ത്രിയാവാനൊരുങ്ങുന്ന നരേന്ദ്രമോദിക്ക് ആശംസകളുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്ററില ൂടെയാണ് ട്രംപ് മോദിക്ക് ആശംസകൾ നേർന്നത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി ലഭിച്ച ഇന്ത്യക്കാർ ഭാഗ്യവാ ൻമാരാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
‘‘നരേന്ദ്രമോദിയുമായി സംസാരിച്ചു. മഹത്തായ രാഷ്ട്രീയ വിജയത്തിന് ആശംസ അർപ്പിച്ചു. അദ്ദേഹം ഒരു മഹാനായ വ്യക്തിയും ഇന്ത്യൻ ജനതയുടെ നേതാവുമാണ്. അദ്ദേഹത്തെ ലഭിച്ച അവർ ഭാഗ്യവാൻമാരാണ്.’’ ട്രംപ് ട്വീറ്റ് ചെയ്തു.
Just spoke to Prime Minister @NarendraModi where I congratulated him on his big political victory. He is a great man and leader for the people of India - they are lucky to have him!
— Donald J. Trump (@realDonaldTrump) May 24, 2019
തെരഞ്ഞെടുപ്പ് ഫലം വന്ന വ്യാഴാഴ്ചയും വിവിധ ലോകനേതാക്കൾക്കൊപ്പം ട്രംപ് ട്വിറ്ററിലൂടെ മോദിക്ക് ആശംസകൾ നേർന്നിരുന്നു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പെന്നും അത് ലോകത്താകമാനമുള്ള വ്യക്തികൾക്കും ജനാധിപത്യത്തിനും പ്രചോദനമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് മോർഗൻ ഒർട്ടാഗസ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയുമായി നിലവിലുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും തീവ്രവാദത്തിനെതിരായ പോരാട്ടവും തുടരാൻ സാധിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.