20 വര്‍ഷത്തിനുള്ളില്‍ ഭൂമിക്കു പുറത്ത് ജീവന്‍െറ തുടിപ്പ് കണ്ടത്തൊം –നാസ

വാഷിങ്ടണ്‍: ഭൂമിക്കു പുറത്ത് ജീവന്‍െറ സാന്നിധ്യമുണ്ടോയെന്ന് 20 വര്‍ഷത്തിനകം ശാസ്ത്രജ്ഞര്‍ക്ക് കണ്ടത്തൊനാകുമെന്ന് നാസ. വ്യാഴത്തിന്‍െറ ഉപഗ്രഹമായ യൂറോപയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരുടേതാണ് അഭിപ്രായം.
യൂറോപയില്‍ ഐസ് പ്രതലത്തിന് അടിയില്‍ വലിയ സമുദ്രമുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടത്തെിയിരുന്നു. ഇവിടെ അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ളതായാണ് ഇവരുടെ നിഗമനം. 2025ഓടെ യൂറോപയില്‍ പേടകം വിക്ഷേപിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കുന്നവരിലൊരാളായ ഡോ. കെവിന്‍ ഹാന്‍റ് പറഞ്ഞു. ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്‍റ് ഓഫ് സയന്‍സിന്‍െറ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേടകത്തിന് യൂറോപയുടെ ഉപരിതലത്തില്‍നിന്ന് ജീവന്‍െറ അംശം കണ്ടത്തൊന്‍ സാധിക്കും. ഇത് വിജയിച്ചാല്‍ ഐസ് പ്രതലത്തിലെ വിള്ളലിനിടയിലൂടെ അകത്ത് കടക്കാവുന്ന പേടകവും വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കാവുന്ന റോബോട്ടിനെയും യൂറോപയിലേക്ക് അയക്കും.നശീകരണം കുറവ്, പര്യവേക്ഷണം കൂടുതല്‍ എന്ന നയത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

Tags:    
News Summary - Nasa could discover whether life exists outside of planet Earth within 20 years, scientist says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT