വാഷിങ്ടൺ: ചന്ദ്രനെയും ചൊവ്വയെയും വിട്ട് ഇനി സൂര്യനിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞർ. സൂര്യനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ‘പാര്‍ക്കർ’ എന്ന പേരിൽ കന്നി സൗരദൗത്യത്തിന് തുടക്കംകുറിക്കാനൊരുങ്ങുകയാണ് നാസ.
ചെറു കാറിെൻറ വലുപ്പത്തിലുള്ള പേടകം ആഗസ്റ്റ് ആറിനുമുമ്പ് സൂര്യനെ ലക്ഷ്യമാക്കി ബഹിരാകാശത്തേക്ക് കുതിക്കും. സൂര്യന് 64 ലക്ഷം കിലോമീറ്റർ അകലെവരെ പേടകം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യനിർമിതമായ ഒരു പേടകം ആദ്യമായാകും സൂര്യെൻറ ഇത്രയും അടുത്ത് എത്തുന്നത്. സൂര്യെൻറ ഉപരിതലത്തില്‍നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള സ്ഥിരം ഭ്രമണപഥമാണ് നാസ ലക്ഷ്യമിടുന്നത്.
സൂര്യെൻറ ഗുരുത്വാകര്‍ഷണവും ഉയർന്ന താപനിലയും കടുത്ത രാസവികിരണങ്ങളുൾപ്പെടെ പ്രതിബന്ധങ്ങൾ പേടകം തരണം ചെയ്യേണ്ടതായുണ്ട്. സൂര്യെൻറ പ്രഭാമണ്ഡലത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ശാസ്ത്രലോകം ഏറെ നാളായി ഉത്തരം തേടുന്ന സൂര്യനെന്ന അതുല്യ നക്ഷത്രത്തിെൻറ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ദൗത്യത്തിനാകുമെന്നാണ് പ്രതീക്ഷ.
സൂര്യെൻറ അന്തരീക്ഷം, പുറന്തള്ളുന്ന വികിരണങ്ങൾ, സൗരവാതകങ്ങള്‍ എന്നിവയെക്കുറിച്ചും പഠിക്കാൻ സാധിക്കും.
പതിറ്റാണ്ടുകളായി ശാസ്ത്രലോകം സ്വപ്നംകാണുന്ന ദൗത്യമാണ് സാധ്യമാകാൻ പോകുന്നത്. സൂര്യെൻറ അന്തരീക്ഷത്തിലെ കടുത്ത ചൂടിനെ ചെറുക്കാൻ ആവശ്യമായ സാേങ്കതികവിദ്യകൾ ഇല്ലാത്തതാണ് ഇത്തരമൊരു ദൗത്യം യാഥാർഥ്യമാകാൻ വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.