ന്യൂയോർക്: ലോകവ്യാപകമായി ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വെളിപ്പെടുത്തലുകൾക്ക് പ്രചോദനമായ ‘മീ ടൂ’ കാമ്പയിനിന് തുടക്കംകുറിച്ച വാർത്തകൾ പുറത്തുവിട്ട മാധ്യമങ്ങൾക്ക് 102ാമത് പുലിറ്റ്സർ പുരസ്കാരം. 2017 ഒക്ടോബറിൽ അമേരിക്കൻ ചലച്ചിത്ര നിർമാതാവായ ഹാർവി വെയിൻസ്റ്റീെൻറ ലൈംഗികാതിക്രമം സംബന്ധിച്ച് സിനിമമേഖലയിലെ 30ഒാളം സ്ത്രീകളുടെ ലൈംഗികാരോപണം സഹിതം വാർത്ത നൽകിയ ന്യൂയോർക് ടൈംസ്, ന്യൂയോർക്കർ എന്നീ മാധ്യമങ്ങൾക്കാണ് ഇത്തവണ പൊതുസേവനത്തിന് പുരസ്കാരം ലഭിച്ചത്.
ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ ഡന കാനഡിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ന്യൂയോർക് ടൈംസിലെ ജോഡി കാൻറർ, മെഗൻ ടൂഹെ, ന്യൂയോർക്കറിലെ റൊനാൻ ഫറോ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
നടി മിയ ഫറോയുടെയും സംവിധായകൻ വൂഡി അലേൻറയും മകനാണ് 30കാരനായ റൊനാൻ ഫറോ. വെയിൻസ്റ്റീനെതിരെ വാർത്ത പുറത്തുവന്നതോടെ നൂറിൽപരം സ്ത്രീകൾ ഇയാൾക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തു വരുകയും ‘മീ ടൂ’ കാമ്പയിനിന് തുടക്കം കുറിക്കുകയുമായിരുന്നു.
ലണ്ടൻ, േലാസ് ആഞ്ജലസ്, ന്യൂയോർക് എന്നിവിടങ്ങളിൽ െവൻസ്റ്റിനെതിരെ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണ വിഭാഗത്തിലുള്ള പുരസ്കാരം വാഷിങ്ടൺ പോസ്റ്റിനു ലഭിച്ചു. 13കാരിക്കെതിരെ 2017ലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി റോയ് മൂറിെൻറ മുൻ ലൈംഗികാതിക്രമം പുറത്തുകൊണ്ടു വന്ന വാർത്ത റിപ്പോർട്ടിങ്ങിനാണ് പുരസ്കാരം.
ദേശീയ റിപ്പോർട്ടിങ് പുരസ്കാരം ന്യൂയോർക് ടൈംസും വാഷിങ്ടൺ പോസ്റ്റും പങ്കിെട്ടടുത്തു. അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിനും ഫീച്ചർ ഫോേട്ടാഗ്രാഫിക്കുമുള്ള പുരസ്കാരം റോയിേട്ടഴ്സിനു ലഭിച്ചു. കൽപിത കഥക്കുള്ള പുലിറ്റ്സർ പുരസ്കാരത്തിന് അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആൻഡ്ര്യു സീൻ ഗ്രീർ അർഹനായി. ബ്രേക്കിങ് ന്യൂസ് ഫോേട്ടാഗ്രാഫിക്കുള്ള പുരസ്കാരത്തിന് റയാൻ ശകഅല്ലി അർഹനായി. ഹിസ്റ്ററി പുരസ്കാരം ‘ദ ഗൾഫ്: ആൻ അമേരിക്കൻ സീ’യും നാടകത്തിനുള്ള പുരസ്കാരം മാർട്ടിന മജോകിെൻറ കോസ്റ്റ് ഒാഫ് ലിവിങ്ങും നേടി. മാധ്യമരംഗത്തെ പരമോന്നത പുരസ്കാരമാണ് പുലിറ്റ്സർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.