വാഷിങ്ടൺ: നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, സുരക്ഷാ വിഷയങ്ങൾ ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ നേതാവാണ് ബുഹാരിയെന്നത് പ്രത്യേകതയാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റെ പേരിൽ ട്രംപിന് നേരെ പ്രതിഷേധം ഉയർന്നിരുന്നു. ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കൻ യൂണിയനും രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് ബുഹാരി വാഷിങ്ടണിലെത്തിയത്. ആഫ്രിക്കൻ നേതാവുമായി ട്രംപ് നടത്തുന്ന ചർച്ചയെ ലോകം ആകാംഷയോടെയാണ് ഉറ്റു നോക്കുന്നത്.
തീവ്രവാദത്തിനെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് ഇരുഭരണകൂടവും മുൻഗണന നൽകുകയെന്നാണ് സൂചന. നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിൽ കടുത്ത സുരക്ഷാ ഭീഷണി ഉയർത്തുന്ന ബൊക്കോ ഹറാമിനെതിരായ നൈജീരിയ യു.എസിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.