ഖലിസ്താൻ അനുകൂല പ്രതിഷേധത്തിൽ പ​ങ്കെടുത്ത പൊലീസുകാരനെ സസ്​പെൻഡ് ചെയ്ത് കാനഡ

ഒട്ടാവ: ഖലിസ്താൻ അനുകൂല പ്രതിഷേധത്തിൽ പ​ങ്കെടുത്ത പൊലീസുകാരനെ സസ്​പെൻഡ് ചെയ്ത് കാനഡ. ഹരീന്ദർ സോഹിയെന്ന പൊലീസുകാരനെയാണ് സസ്​പെൻഡ് ചെയ്തത്. ഖലിസ്താനി പ്രതിഷേധക്കാർ ഹിന്ദു സഭ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഹിന്ദു സഭ ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം നടത്തിയ ആളുകളുടെ കൂട്ടത്തിൽ ഹരീന്ദർ സോഹിയും ഉണ്ടായിരുന്നു.

ഖലിസ്താൻ പതാകയുമായി പ്രതിഷേധത്തിന്റെ മുൻനിരയിൽ ഹരീന്ദർ സോഹി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. സസ്​പെൻഷന് പിന്നാലെ ഹരീന്ദർ സോഹിക്ക് സമൂഹമാധ്യങ്ങളിലൂടെ വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്കുള്ള സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

പൊലീസുകാരൻ പ്രതിഷേധത്തിൽ പ​ങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്​ പൊലീസ്​ സേനയുടെ വക്താവ് റിച്ചാർഡ് ഛിൻ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെ സസ്​പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേ​രെ ആക്രമണം നടന്നിരുന്നു. ഖലിസ്ഥാൻ പതാകകളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്ന​തെന്നും ആരോപണമുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

Tags:    
News Summary - Police sergeant, who protested in Brampton, suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.