ഇന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപും കമലയും ഇഞ്ചോടിഞ്ച്

ഡോ​ണ​ൾ​ഡ് ജെ. ​ട്രം​പ് (78) (റിപ്പബ്ലിക്കൻ പാർട്ടി)

2017 ജ​നു​വ​രി 20 മു​ത​ൽ 2021ജ​നു​വ​രി 20 വ​രെ യു.​എ​സ് പ്ര​സി​ഡ​ന്റ്

● ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ പ്ര​​​മു​​​ഖ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യി ഫ്ര​​​ഡ് ട്രം​​​പി​​​ന്റെ നാ​​​ലാ​​​മ​​​ത്തെ മ​​​ക​നാ​യി 1946 ജൂ​ൺ 14ന് ​ജ​ന​നം. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബി​സി​ന​സ് മേ​ഖ​ല​യി​ൽ ത​ന്നെ തു​ട​ക്കം. ട്രം​​​പ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ എ​ന്ന ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്റെ അ​ധി​പ​ൻ.

● എ​​​ൻ.​​​ബി.​​​സി ടെ​​​ലി​​​വി​​​ഷ​​​നി​​​ലെ റി​​​യാ​​​ലി​​​റ്റി ഷോ ​​​ജ​​​ന​​​പ്രീ​​​തി ന​​​ൽ​​​കി.

● റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യി കാ​​​ലാ​​​വ​​​സ്ഥ ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങി​​​യും മു​​​സ്‍ലിം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് യാ​​​ത്ര വി​​​ല​​​ക്കി​​​യും ചൈ​​​ന​​​യു​​​മാ​​​യി വ്യാ​​​പാ​​​ര യു​​​ദ്ധം തു​​​ട​​​ങ്ങി​​​യും കു​​​ടി​​​യേ​​​റ്റ വി​​​ല​​​ക്ക് ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യു​​​മാ​​​യി​​​രു​​​ന്നു അ​​​ധി​​​കാ​​​രാ​​​രോ​​​ഹ​​​ണം ആ​​​ഘോ​​​ഷ​​​മാ​​​ക്കി​​​യ​​​ത്.

● അ​​​തി​​​നി​​​ടെ, ഇം​​​പീ​​​ച്ച്മെ​​​ന്റി​​​നും വി​​​ധേ​​​യ​​​നാ​​​യി.

● 2020ൽ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം.

● ഭാ​ര്യ​മാ​ർ. ഇ​വാ​ന, മ​ർ​ല മാ​പ്പി​ൾ​സ്, മ​ലേ​നി​യ നൗ​സ്.

● മ​ക്ക​ൾ: ഡോ​ണ​ൾ​ഡ് ജൂ​നി​യ​ർ, ഇ​വാ​ൻ​ക, എ​റി​ക്, ടി​ഫാ​നി, ബാ​രോ​ൺ.

പ്രധാന മുദ്രാവാക്യം

‘സ​മ്പ​ദ്ഘ​ട​ന ത​ള​രു​ന്നു’

പ​ണ​പ്പെ​രു​പ്പം, ജീ​വി​ത നി​ല​വാ​രം, സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ മു​ര​ടി​പ്പ് എ​ന്നി​വ​യാ​ണ് ട്രം​പി​ന്റെ പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ൾ. ബൈ​ഡ​ൻ ഭ​ര​ണ​കാ​ല​യ​ള​വ് ഇ​തി​ൽ ശു​ഭ​ക​ര​മ​ല്ല. പു​രു​ഷ വോ​ട്ട​ർ​മാ​രു​ടെ പ്ര​ധാ​ന പി​ന്തു​ണ ട്രം​പി​ന് കൂ​ടു​ത​ലാ​യി ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കും. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അ​മേ​രി​ക്ക​ക്കാ​രു​ടെ ജീ​വി​ത നി​ല​വാ​ര​ത്തെ​യും സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന വാ​ദം ട്രം​പ് നേ​ര​ത്തെ മു​ത​ൽ ഉ​ന്ന​യി​ക്കു​ന്നു.

ക​മ​ല ഹാ​രി​സ് (59) ഡെ​മോ​ക്രാ​റ്റിക് പാർട്ടി

നി​ല​വി​ൽ യു.​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ്

● ഇ​ന്ത്യ​ൻ വം​ശ​ജ. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​വാ​​​രൂ​​​ർ തു​​​​ള​​​സീ​​​ന്ദ്ര​​​പു​​​ര​​​ത്തു​നി​ന്ന് യു.​​​എ​​​സി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ അ​​​ർ​​​ബു​​​ദ​​​​രോ​​​ഗ ഗ​​​വേ​​​ഷ​​​ക ശ്യാ​​​മ​​​ള ഗോ​​​പാ​​​ല​​​ന്റെ​​​യും ജ​​​മൈ​​​ക്ക​​​ൻ വം​​​ശ​​​ജ​​​നാ​​​യ സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ജെ. ​​​ഹാ​​​രി​​​സി​​​ന്റെ​​​യും മ​​​ക​​​ളാ​​​യി 1964 ഒ​ക്ടോ​ബ​ർ 20ന് ​യു.​​​എ​​​സി​​​ലെ ഓ​​​ക്‍ല​​​ൻ​​​ഡി​​​ൽ ജ​നി​ച്ചു.

● ഹാ​വാ​​​ർ​​​ഡ്, കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഹേ​സ്റ്റി​ങ്സ് കോ​ള​ജ് ഓ​ഫ് ലോ ​

എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​​​ഠ​​​നം.

● കാ​ലി​ഫോ​ർ​ണി​യ സെ​ന​റ്റ​ർ,

● അ​​​ല​​​മേ​​​ഡ, ​​സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ പ്രോ​സി​ക്യൂ​ട്ട​ർ, കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ​​ അ​​​റ്റോ​​​ണി ജ​​​ന​​​റ​​​ൽ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു.

● പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യു​ള്ള​ ടെ​ലി​വി​ഷ​ൻ

സം​വാ​ദ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

● ഭ​ർ​ത്താ​വ്: ഡ​ഗ് എം​ഹോ​ഫ്. 

പ്രധാന മുദ്രാവാക്യം 

‘ഗ​ർ​ഭ​ച്ഛി​ദ്ര അ​വ​കാ​ശം’

ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. ഈ ​വാ​ഗ്ദാ​നം ക​മ​ല ഹാ​രി​സി​ന് സ്ത്രീ ​വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​കും. സ്ത്രീ​യു​ടെ ശ​രീ​രം അ​വ​രു​ടെ സ്വ​ന്ത​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്ക് ഉ​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ബോ​ർ​ഡു​ക​ൾ എ​മ്പാ​ടും കാ​ണാം. 




 


ട്രം​പ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ

● ട്രം​പ് അ​ധി​കാ​ര​ത്തി​ലി​ല്ല. സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ മു​ര​ടി​പ്പ്, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്നി​ല്ല. കാ​ര​ണം എ​ന്താ​യാ​ലും നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ൾ മെ​ച്ച​​പ്പെ​ട്ട അ​വ​സ്ഥ​യി​ല​ല്ല ഈ ​ഘ​ട​ക​ങ്ങ​ൾ.

● അ​നു​യാ​യി​ക​ളു​ടെ ഉ​റ​ച്ച പി​ന്തു​ണ. നി​ര​വ​ധി കു​റ്റാ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ഴും ട്രം​പി​ന്റെ ജ​ന​പ്രീ​തി 40 ശ​ത​മാ​ന​ത്തി​ൽ താ​ഴ്ന്നി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​വേ​ട്ട​യു​ടെ ഇ​ര​യാ​ണ് താ​നെ​ന്ന ട്രം​പി​ന്റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ണ് റി​പ്പ​ബ്ലി​ക്കു​ക​ൾ.

● ട്രം​പി​ന്റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ത്തി​ന് അ​മേ​രി​ക്ക​ക്കാ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​ന്റെ പി​ന്തു​ണ​യു​ണ്ട്. അ​മേ​രി​ക്ക​ൻ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ട്രം​പാ​ണ് ന​ല്ല​തെ​ന്ന് ക​രു​തു​ന്ന​വ​ർ ഏ​റെ.

● ഗ്രാ​മ​ങ്ങ​ളി​ലും സ​ബ​ർ​ബ​ൻ ഭാ​ഗ​ങ്ങ​ളി​ലും പി​ന്തു​ണ വ​ർ​ധി​ച്ചു. തൊ​ഴി​ലും സാ​മ്പ​ത്തി​ക​നി​ല​യും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന ട്രം​പ് വാ​ഗ്ദാ​നം സ്വീ​കാ​ര്യ​ത നേ​ടു​ന്നു​ണ്ട്.

● ക​രു​ത്ത​നാ​യ നേ​താ​വെ​ന്ന ഇ​മേ​ജ്. ലോ​കം ​കൂ​ടു​ത​ൽ അ​സ്ഥി​ര​മാ​യ കാ​ല​ത്ത് ട്രം​പി​നെ​പോ​ലെ ക​രു​ത്ത​ൻ യു.​എ​സ് പ്ര​സി​ഡ​ന്റാ​വ​ണ​മെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ ക്യാ​മ്പി​ന്റെ പ്ര​ചാ​ര​ണം. അ​പ​ക​ട​കാ​രി​യെ​ന്ന മി​ത​വാ​ദി​ക​ളാ​യ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ട്രം​പ് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ കാ​ര്യ​മാ​യ യു​ദ്ധം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് അ​നു​യാ​യി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.




ക​മ​ല​യു​ടെ സാ​ധ്യ​ത​ക​ൾ

● ട്രം​പ​ല്ല ക​മ​ല: സ​മാ​ധാ​ന​പ്രേ​മി​യും ജ​നാ​ധി​പ​ത്യ​വാ​ദി​യു​മാ​യ പ​ക്വ​മ​തി​യാ​യ നേ​താ​വെ​ന്ന ഇ​മേ​ജാ​ണ് ക​മ​ല ഹാ​രി​സി​ന് അ​നു​യാ​യി​ക​ൾ ചാ​ർ​ത്തി ന​ൽ​കു​ന്ന​ത്. ഫാ​ഷി​സ്റ്റും അ​പ​ക​ട​കാ​രി​യു​മെ​ന്നാ​ണ് ഇ​വ​ർ ട്രം​പി​നെ​തി​രെ ആ​രോ​പി​ക്കു​ന്ന​ത്.

● ബൈ​ഡ​ന​ല്ല ക​മ​ല: ബൈ​ഡ​ൻ ഏ​റ​ക്കു​റെ തോ​ൽ​ക്കു​മെ​ന്നു​റ​പ്പി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ മാ​റ്റു​ന്ന​ത്. ഇ​തോ​ടെ ചി​ത്രം മാ​റി. പ്രാ​യാ​ധി​ക്യ​വും നാ​ക്കു​പി​ഴ​യും ബൈ​ഡ​ന് പ്ര​തി​കൂ​ല​മാ​യി​രു​ന്നു. കു​റി​ക്കു​കൊ​ള്ളു​ന്ന വാ​ക്കു​ക​ളു​മാ​യി ക​മ​ല പ്ര​ചാ​ര​ണ​ത്തി​ൽ തി​ള​ങ്ങി.

● ഇ​തു​വ​രെ ഒ​രു സ്ത്രീ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി​ട്ടി​ല്ലെ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​മ​ന​മു​ഖ​ത്തി​ന് ക​ള​ങ്ക​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് തി​രു​ത്ത​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​ണ്. സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​മ​ല ഹാ​രി​സ് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

● വി​ദ്യാ​സ​മ്പ​ന്ന​രു​ടെ​യും പു​രോ​ഗ​മ​വാ​ദി​ക​ളു​ടെ​യും വോ​ട്ട് കൂ​ടു​ത​ലാ​യി ക​മ​ല​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

● അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ണ​ക്കൊ​ഴു​പ്പി​ന്റേ​താ​ണെ​ന്ന​ത് പ​ര​സ്യ​മാ​യ കാ​ര്യ​മാ​ണ്. കൂ​ടു​ത​ൽ പ​ണം സ്വ​രൂ​പി​ക്കാ​നും ചെ​ല​വ​ഴി​ക്കാ​നും ക​ഴി​ഞ്ഞ​ത് ക​മ​ല​ക്കാ​ണെ​ന്ന് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് പ​റ​യു​ന്നു. പ്ര​ചാ​ര​ണ​ത്തി​ലെ മേ​ൽ​ക്കൈ വോ​ട്ടാ​യാ​ൽ ക​മ​ല ജ​യി​ക്കും.

ജന പി​ന്തു​ണ ഇ​തു​വ​രെ ഇ​ങ്ങ​നെ

പു​രു​ഷ വോ​ട്ട​ർ​മാ​ർ: ട്രം​പ് -58%, ക​മ​ല -40%,

തീ​രു​മാ​നി​ച്ചി​ട്ടി​ല്ല -2% 

സ്ത്രീ ​വോ​​ട്ട​ർ​മാ​ർ: ക​മ​ല -57%, ട്രം​പ് -41, തീ​രു​മാ​നി​ച്ചി​ട്ടി​ല്ല -2 %

അറബ് വംശജർ: ആഗ്രഹങ്ങളിൽ ഒരുമ, തന്ത്രത്തിൽ വിഘടിച്ച്

വാഷിങ്ടൺ: പോളിങ് ​ബൂത്തിലേക്ക് പോകുമ്പോൾ അമേരിക്കയിലെ അ​റബ് വംശജരുടെ മനസ്സിലാകെ ആശയക്കുഴപ്പവും നിരാശയും. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന ക്രൂരതയിലും വംശഹത്യയിലും അമേരിക്ക ഇസ്രായേലിന് നിർലോഭം നൽകുന്ന പിന്തുണയിലും ആയുധ സഹായത്തിലും അവർക്ക് നിരാശയുണ്ട്. അമേരിക്കയുടെ ശക്തമായ സമ്മർദമുണ്ടായാൽ ഇസ്രായേൽ കുരുതി നിർത്തുമെന്നും അവർ കരുതുന്നു. അതിന് ആരെയാണ് പിന്തുണക്കേണ്ടത്. പരാതിയിൽ ഒരുമിക്കുന്നവർക്ക് തന്ത്രത്തിൽ ഐക്യമില്ല. ഇസ്രായേൽ പക്ഷപാതിത്വത്തിന്റെ കാര്യത്തിൽ മുന്നിൽ ട്രംപാണ്. ഫലസ്തീൻ രാഷ്ട്രത്തെ അദ്ദേഹം അംഗീകരിക്കുന്നേയില്ല. അതേസമയം, പശ്ചിമേഷ്യയിൽ സമാധാനമുണ്ടാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

അമേരിക്ക മറ്റു രാജ്യങ്ങളിൽ അനാവശ്യമായി ഇടപെടുകയോ കണക്കില്ലാതെ സൈനിക സഹായം നൽകുകയോ ചെയ്യേണ്ടതില്ലെന്ന വാദവും ട്രംപിനുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന കമല പക്ഷേ ഇസ്രായേലിന് ഇനിയും ആയുധ സഹായം നൽകുമെന്ന് ഉറപ്പിച്ചുപറയുന്നു.

സമാധാന പ്രേമിയെന്ന് കരുതിയിരുന്ന ബൈഡൻ ഇടക്കിടെ മധുരവാക്കുകൾ പറയുകയും അതേസമയം, ഇസ്രായേലിന് നൽകിയ ആയുധ സഹായവും അറബ് വംശജരെ അടിമുടി ആശയക്കുഴപ്പത്തിലാക്കുന്നു.

എങ്കിലും പൊതുവേ അറബ് വംശജരുടെ വോട്ട് കമല ഹാരിസിന് ലഭിക്കുമെന്നാണ് കരുതുന്നത്. സയണിസ്റ്റ് അനുകൂലികളുടെ പ്രത്യക്ഷ പിന്തുണ ട്രംപിനാണ്.


Tags:    
News Summary - US president election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.