ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

തെഹ്റാൻ: ഇസ്രായേലുമായുള്ള ഏറ്റുമുട്ടൽ സാധ്യതകൾ ശക്തമായിരിക്കെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ. 23 കാരനായ അർവിൻ ഗഹ്‌രേമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

പണം കടം നൽകിയ തർക്കത്തെ തുടർന്ന് കെർമൻഷയിലെ ജിമ്മിനുപുറത്ത് ഇരയെ അർവിൻ കുത്തിക്കൊല്ലുകയായിരുന്നെന്ന് ഇറാന്റെ നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മീസാൻ ഓൺലൈൻ വെബ്സൈറ്റ് അറിയിച്ചു. ഇസ്രായേലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് 1999ൽ ഇറാൻ 13 ജൂത പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരെയും നാലുവർഷം വരെ തടവിന് ശിക്ഷിച്ചു.

Tags:    
News Summary - Iran executes Jewish citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.