തെൽ അവീവ്: ഇസ്രായേലുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോർത്തി നൽകിയതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ അടുത്ത അനുയായിക്കും പങ്ക്. പ്രധാനമന്ത്രിയുടെ ഓഫീസിൽ വക്താവായി ജോലി ചെയ്യുന്ന ഇലി ഫെഡസ്റ്റയിൻ യുറോപ്യൻ മാധ്യമങ്ങൾ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. റിസ്ഹൺ ലേസിയോൺ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.
കോടതി ഉത്തരവിൽ മറ്റ് മൂന്ന് പേരുകൾ കൂടി പരാമർശിക്കുന്നുണ്ട്. എന്നാൽ, ഇവരുടെ കേസിലെ പങ്ക് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രായേൽ സുരക്ഷാ ഏജൻസിയും പ്രതിരോധസേനയിലും ചില സംശയങ്ങൾ വന്നതിനെ തുടർന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ ഐ.ഡി.എഫിൽ നിന്നും ചില രഹസ്യവിവരങ്ങൾ എടുക്കുകയും ചെയ്തു. ഇത് ദേശീയ സുരക്ഷക്ക് തന്നെ കടുത്ത ഭീഷണി ഉയർത്തുകയും ബന്ദിമോചനത്തിൽ വരെ പ്രതിസന്ധിയാവുകയും ചെയ്തുവെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു.
അതേസമയം, കേസിൽ നിന്നും അകലം പാലിക്കുകയാണ് നെതന്യാഹു ചെയ്യുന്നത്. ചോർത്തൽ കേസിൽ തന്റെ ഓഫീസിൽ നിന്നും ആരും അറസ്റ്റിലായിട്ടില്ലെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം. ഇക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു നിലപാടെടുത്തു.
റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിൽ ജീവനക്കാരനായിരുന്നു ഫെൽഡെസ്റ്റെയിൻ അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ആയിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. നെതന്യാഹുവിനൊപ്പം ഇയാൾ നിൽക്കുന്ന നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നതിന് ഫെഡസ്റ്റയിന് അനുമതി ലഭിച്ചില്ലെങ്കിലും നെതന്യാഹുവിന്റെ അനുയായി ആയി ഇദ്ദേഹവുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ലണ്ടൻ, ജർമ്മൻ ന്യൂസ്പേപ്പറുകളിൽ വന്നിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ അറസ്റ്റ് ചെയ്യപ്പെടുക കൂടി ചെയ്തതോടെയാണ് വിഷയം പൊതുജന ശ്രദ്ധയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.