ജകാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. വിദൂരത്തിലുള്ള ഫ്ലോർസ് ദ്വീപിലെ മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലാണ് അഗ്നിപർവത സ്ഫോടനമുണ്ടായത്.
തിങ്കളാഴ്ച പുലർച്ച സ്ഫോടനത്തെതുടർന്നുണ്ടായ മാലിന്യം 2000 മീറ്റർ മുകളിലേക്ക് ഉയരുകയും തൊട്ടടുത്ത പത്തോളം ഗ്രാമങ്ങളിൽ പതിക്കുകയും ചെയ്തു. കന്യാസ്ത്രീ മഠം ഉൾപ്പെടെ നിരവധി വീടുകൾ കത്തിനശിച്ചതായി മൗണ്ട് ലെവോടോബി ലാക്കി ലാക്കിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരിൽ ഒരാൾ അഗ്നിപർവത ചാരം പതിക്കാൻ തുടങ്ങിയതോടെ പരിഭ്രാന്തയായി രാത്രി പുറത്തേക്ക് ഓടിയ കന്യാസ്ത്രീയാണ്.
കഴിഞ്ഞ ആഴ്ചയാണ് അഗ്നിപർവത സ്ഫോടന പരമ്പരക്ക് തുടക്കം കുറിച്ചത്. സ്ഫോടനം നടന്ന ഭൂപ്രദേശത്തുനിന്ന് ഏഴ് കിലോമീറ്റർ പരിധിവരെ ജാഗ്രത പാലിക്കണമെന്ന് അഗ്നിപർവത നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10,000 ലേറെ പേരെ സ്ഫോടനം ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.