വാഷിങ്ടൺ: യു.എസുമായുള്ള ആണവ നിരായുധീകരണ ധാരണക്കുശേഷവും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതായി റിപ്പോർട്ട്. പുതിയ ദ്രവ ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര െകാറിയ വികസിപ്പിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇൗ പ്രവർത്തനങ്ങൾ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും പറയപ്പെടുന്നു.ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ സാനുംഡോങ്ങിലെ കേന്ദ്രത്തിൽ നിന്നു യു.എസിെൻറ ചാര ഉപഗ്രഹം പിടിച്ചെടുത്ത ദൃശ്യങ്ങളാണ് ആണവ പരിപാടികൾ തുടരുന്നതായ സൂചന നൽകുന്നത്.
കഴിഞ്ഞ ജൂണിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തര െകാറിയൻ മേധാവി കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ നിരായുധീകരണത്തിന് ഒന്നിച്ചുപ്രവർത്തിക്കാൻ ഇരുനേതാക്കളും പ്രതിജ്ഞയെടുത്തിരുന്നു. ഉത്തര കൊറിയ ഇനി ഒരു ആണവഭീഷണിയാവില്ലെന്ന് ചർച്ചക്കുശേഷം ട്രംപ് പറയുകയും ചെയ്തു. എന്നാൽ, പുതിയ വിവരങ്ങൾവെച്ച് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിംഗപ്പൂർ ഉച്ചകോടി പ്രഹസനമായി പരിണമിക്കുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കൊറിയ ആണവപരീക്ഷണത്തിനുള്ള ഇന്ധനം ഉൽപാദിപ്പിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രസ്താവിച്ച് ആഴ്ചക്കുള്ളിലാണ് ഇതിനെ സാധൂകരിക്കുന്ന സൂചനകൾ പുറത്തുവന്നത്.
അതേസമയം, കേന്ദ്രത്തിനകേത്തക്കും പുറത്തേക്കും കണ്ടെയ്നർ വാഹനങ്ങൾ പോവുന്നതിെൻറ ദൃശ്യങ്ങളാണെന്നും മിസൈൽ നിർമാണത്തിെൻറ ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിേട്ടഴ്സ് പുറത്തുവിട്ടു. ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈൽ ഖര ഇന്ധന മിസൈലിെൻറ അത്രതന്നെ ഭീഷണിയല്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.