പ്യോങ്യാങ്: ഉത്തര കൊറിയക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശത്രുത നയം തുടരുകയാണെങ്കിൽ ഏതു നിമിഷവും ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്ന് പ്രസിഡൻറ് കിം ജോങ് ഉൻ.
ആണവായുധ പദ്ധതി വേഗത്തിലാക്കുമെന്നും കിം ജോങ് ഉൻ മുന്നറിയിപ്പു നൽകി. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസവും കൊറിയൻ തീരത്ത് താഡ് വിന്യസിച്ചതുമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. ഇൗ നീക്കങ്ങളിലൂടെ യു.എസ് ഉത്തര കൊറിയയെ ആണവയുദ്ധത്തിലേക്കെത്തിച്ചിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഉ. കൊറിയ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
കൊറിയൻ മേഖലയിൽ ഉത്തര കൊറിയയുടെ മിസൈലുകളെ തടുക്കുന്ന താഡ് സംവിധാനം പ്രവർത്തന സജ്ജമായതായി യു.എസ് സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, ഇൗ സംവിധാനം ഇൗ വർഷം അവസാനത്തോടെയേ പൂർണ സജ്ജമാവുകയുള്ളൂവെന്ന് യു.എസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഘർഷത്തിന് ആക്കം കൂട്ടി യു.എസ് വിമാനവാഹിനിക്കപ്പലായ കാൾ വിൻസണും കൊറിയൻ തീരത്ത ്എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.