യു.എസിൽ വിമാന ദുരന്തം ഒഴിവായത് തലനാരിഴക്ക്; ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

വാഷിങ്ടൺ: യു.എസില വിമാനദുരന്തം ഒഴിവായത് തലനാരിക്ക്. വാഷിങ്ടണിലെ ഗോൻസാഗ യൂനിവേഴ്സിറ്റി ബാസ്കറ്റ്ബോൾ ടീമുമായി പറന്നുയർന്ന പ്രൈവറ്റ് ജെറ്റാണ് മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാൻ പോയത്. എയർ ട്രാഫിക് കൺട്രോളറുടെ ഫലപ്രദമായ ഇട​പെടലാണ് ദുരന്തം ഒഴിവാക്കിയത്.

മറ്റൊരു വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ പ്രൈവറ്റ് ജെറ്റ് റൺവേയിലേക്ക് നീങ്ങുകയായിരുന്നു. ദുരന്തം മുന്നിൽകണ്ട എയർ ട്രാഫിക് കൺട്രോളിലെ ജീവനക്കാർ ഉടൻ ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലൈം എയർ ഫ്ലൈറ്റ് 563ആണ് റൺവേ മുറിച്ചു കടക്കാൻ ഒരുങ്ങിയത്. ഇതിനിടെ മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ എയർ ട്രാഫിക് കൺട്രോളർ ഫ്ലൈറ്റ് 563ന്റെ പൈലറ്റിനോട് വിമാനം നിർത്താൻ ആവശ്യപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.

ഫ്ലൈറ്റ് സ്​പോട്ടിങ് ലൈവ്സ്ട്രീം വെബ്സൈറ്റിൽ എയർ ട്രാഫിക് കൺട്രോളറുടെ ഓഡിയോ ഉൾപ്പടെ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ യൂനിവേഴ്സിറ്റിയും പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമംഗങ്ങൾ സഞ്ചരിച്ച വിമാനം റൺവേയിലേക്ക് നീങ്ങുമ്പോൾ അപകടസാധ്യതയുണ്ടായതായി യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സംഭവം അപകടരഹിതമായി കലാശിച്ചതിൽ സന്തോഷമുണ്ടെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി.

Tags:    
News Summary - 'Stop, stop, stop': Video shows US college basketball team plane's narrow escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.