ജി​മ്മി കാ​ർ​ട്ട​ർ രോഗിയെ പരിചരിക്കുന്നു

ജി​മ്മി കാ​ർ​ട്ട​ർ: മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്

വാ​ഷി​ങ്ട​ൺ: 100 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ൾ ഏ​റെ ക​ണ്ടാ​ണ് ജി​മ്മി കാ​ർ​ട്ട​ർ കാ​ല​യ​വ​നി​ക​ക്ക് പി​ന്നി​ൽ മ​റ​യു​ന്ന​ത്. യൗ​വ​ന​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ നാ​വി​ക സേ​ന​യി​ൽ ഓ​ഫി​സ​റാ​യി ചേ​രാ​ൻ ഗ്രാ​മം വി​ട്ട അ​ദ്ദേ​ഹം ക​രി​യ​റി​ൽ ഉ​ന്ന​ത പ​ട​വു​ക​ൾ ക​യ​റ​ണ​മെ​ന്ന ആ​ശ​യു​മാ​യി ന​ട​ക്കു​​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പി​താ​വി​ന്റെ മ​ര​ണ​മെ​ത്തു​ന്ന​ത്. അ​ങ്ങ​നെ കാ​ർ​ട്ട​റും ന​വ​വ​ധു റോ​സ​ലി​നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ജ​യിം​സ് ഏ​ൾ കാ​ർ​ട്ട​ർ ജൂ​നി​യ​റി​ന് ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ നാ​വി​ക​സേ​ന​യി​ൽ അ​ഡ്മി​റ​ലാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ, പി​ൽ​ക്കാ​ല​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് എ​ന്ന നി​ല​യി​ൽ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് പ​ദ​വി അ​ല​ങ്ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. ര​ണ്ടാ​മൂ​ഴ​ത്തി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി ക​ന​ത്ത തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ തേ​ടി നൊ​ബേ​ൽ പു​ര​സ്കാ​രം എ​ത്തി​യെ​ന്ന​തും ച​രി​ത്ര​ത്തി​ലെ കൗ​തു​കം.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജീ​വി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ ജി​മ്മി കാ​ർ​ട്ട​ർ പ്ര​സി​ഡ​ന്റ് പ​ദ​വി ഒ​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ പ്ര​ശ​സ്ത​നാ​യ​തെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ജീ​വ​കാ​രു​ണ്യ, മ​നു​ഷ്യാ​വ​കാ​ശ രം​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഗോ​ള ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

‘ഭ​ര​ണ​കാ​ല​ത്ത് എ​ത്ര​ത്തോ​ളം പ്ര​ശ​സ്ത​രാ​ണെ​ന്ന് നോ​ക്കി​യ​ല്ല പ്ര​സി​ഡ​ന്റു​മാ​രെ വി​ല​യി​രു​ത്തേ​ണ്ട​ത്. മ​റി​ച്ച്, രാ​ജ്യ​ത്തെ​യും ലോ​ക​ത്തെ​യും എ​ത്ര​ത്തോ​ളം ന​ന്മ​യു​ള്ള​താ​ക്കി മാ​റ്റി​യെ​ന്ന് നോ​ക്കി​യാ​ണ്’ -കാ​ർ​ട്ട​റു​ടെ ജീ​വ​ച​രി​ത്ര​കാ​ര​നാ​യ ജൊ​നാ​ഥ​ൻ ആ​ൾ​ട്ട​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ ജി​മ്മി കാ​ർ​ട്ട​ർ ആ​ദ്യ റാ​ങ്കി​ൽ വ​രി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹം മു​ൻ​നി​ര​യി​ൽ​ത്ത​​ന്നെ​യു​ണ്ട്. ഊ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ലും സ​മ്പ​ദ്‍വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും തെ​ഹ്റാ​നി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ളെ ഉ​ട​ന​ടി മോ​ചി​പ്പി​ക്കു​ന്ന​തി​ലും കാ​ർ​ട്ട​ർ പ്ര​സി​ഡ​ന്റ് എ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് പ​ല അ​മേ​രി​ക്ക​ക്കാ​രും വി​ല​യി​രു​ത്തു​ന്നു.

അ​തേ​സ​മ​യം, അ​ദ്ദേ​ഹം സ്ഥാ​പി​ച്ച കാ​ർ​ട്ട​ർ സെ​ന്റ​റി​​ന്റെ പേ​രി​ൽ പി​ൽ​ക്കാ​ല​ത്ത് വ്യാ​പ​ക പ്ര​ശം​സ നേ​ടു​ക​യും ചെ​യ്തു. 1982 മു​ത​ൽ പൊ​തു​ജ​നാ​രോ​ഗ്യം, മ​നു​ഷ്യാ​വ​കാ​ശം, ജ​നാ​ധി​പ​ത്യം എ​ന്നി​വ​ക്കാ​യി പ്ര​യ​ത്നി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണി​ത്. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ന്ന​ത്തെ ഇ​ട​ത് -വ​ല​ത്, ചു​വ​പ്പ്-​നീ​ല ക​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല കാ​ർ​ട്ട​റു​ടെ ജീ​വി​തം. പു​രോ​ഗ​മ​ന​വാ​ദി​യും യാ​ഥാ​സ്ഥി​തി​ക​നു​മെ​ന്നാ​ണ് കാ​ർ​ട്ട​ർ സ്വ​യം വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ട​തു​പ​ക്ഷ​ക്കാ​ര​നെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച​ത്. മ​ധ്യ​പ​ക്ഷ നി​ല​പാ​ടു​കാ​ര​ൻ എ​ന്ന് വേ​ണ​മെ​ങ്കി​ൽ കാ​ർ​ട്ട​റെ വി​ളി​ക്കാ​മെ​ന്ന് യു.​എ​സ് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി പീ​റ്റെ ബു​ട്ടി​ഗീ​ഗ് പ​റ​ഞ്ഞു.

വി​ദേ​ശ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​യു​ടെ ​ത​ന്ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ടു​ള്ള​താ​ക​ണ​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്നു കാ​ർ​ട്ട​ർ. ഒ​രു ത​വ​ണ മാ​ത്ര​മേ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ങ്കി​ലും ​നി​ർ​ണാ​യ​ക നേ​ട്ട​ങ്ങ​ൾ ​കൈ​വ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. 1978ലെ ​കാ​മ്പ് ഡേ​വി​ഡ് ക​രാ​റാ​ണ് ഇ​തി​ൽ പ്ര​ധാ​നം. സ​മാ​ധാ​ന​ത്തി​നും ഈ​ജി​പ്തു​മാ​യു​ള്ള പൂ​ർ​ണ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​നും പ​ക​ര​മാ​യി 1967ലെ ​ആ​റ് ദി​വ​സ​ത്തെ യു​ദ്ധ​ത്തി​ൽ ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത മു​ഴു​വ​ൻ സി​നാ​യ് ഉ​പ​ദ്വീ​പും വി​ട്ടു​കൊ​ടു​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ച ക​രാ​റി​ൽ കാ​ർ​ട്ട​ർ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി മെ​നാ​ഷെം ബെ​ഗി​ൻ, ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രാ​ണ് ഒ​പ്പു​വെ​ച്ച​ത്.

ഇ​ന്ത്യ​യിലുണ്ട് ‘കാർട്ടർപുരി’

വാ​ഷി​ങ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജി​മ്മി കാ​ർ​ട്ട​ർ​ക്ക് ഇ​ന്ത്യ​യോ​ടു​ണ്ടാ​യി​രു​ന്ന​ത് സ​വി​ശേ​ഷ ബ​ന്ധം. 1978ലെ ​ഇ​ന്ത്യ സ​ന്ദ​ർ​ശ​ന ഓ​ർ​മ​ക്കാ​യി ഹ​രി​യാ​ന​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ന് കാ​ർ​ട്ട​ർ​പു​രി എ​ന്ന് പേ​ര് ന​ൽ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യു​ടെ സു​ഹൃ​ത്താ​യി അ​റി​യ​പ്പെ​ടു​ന്ന ജി​മ്മി കാ​ർ​ട്ട​ർ 1977ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ക്കു​ക​യും ജ​ന​താ പാ​ർ​ട്ടി വി​ജ​യി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച ആ​ദ്യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക പു​​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ ഒ​രു വി​ക​സ​ര രാ​ജ്യം ഏ​കാ​ധി​പ​ത്യ-​സ​മ​ഗ്രാ​ധി​പ​ത്യ സ​ർ​ക്കാ​റി​നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന സി​ദ്ധാ​ന്ത​ത്തെ ഖ​ണ്ഡി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​ടി​മു​ഴ​ക്ക​ത്തി​ന്റെ ശ​ബ്ദ​ത്തി​ൽ ഇ​ന്ത്യ ന​ൽ​കി​യ ഉ​ത്ത​രം ലോ​ക​മെ​ങ്ങും മു​ഴ​ങ്ങി​ക്കേ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സ​മാ​ണ് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ർ​ജി ദേ​ശാ​യി​ക്കൊ​പ്പം ഡ​ൽ​ഹി പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം ഒ​പ്പു​വെ​ച്ച​ത്. രാ​ജ്യ​ങ്ങ​ളെ​യും സ​ർ​ക്കാ​റു​ക​ളെ​യും ന​യി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മെ​ന്നും അ​ദ്ദേ​ഹം ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

1978 ജ​നു​വ​രി മൂ​ന്നി​നാ​ണ് ജി​മ്മി കാ​ർ​ട്ട​റും പ്ര​ഥ​മ​വ​നി​ത റോ​സ​ലി​ൻ കാ​ർ​ട്ട​റും ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഒ​രു​മ​ണി​ക്കൂ​ർ അ​ക​ലെ​യു​ള്ള ദൗ​ല​ത്പൂ​ർ ന​സീ​റാ​ബാ​ദി​ലെ ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച​തെ​ന്ന് കാ​ർ​ട്ട​ർ സെ​ന്റ​ർ ച​രി​ത്ര​രേ​ഖ​യി​ൽ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ഗ്രാ​മ​ത്തി​ന്റെ പേ​ര് കാ​ർ​ട്ട​ർ​പു​രി എ​ന്നാ​ക്കി​യ​ത്. കാ​ർ​ട്ട​ർ വൈ​റ്റ് ഹൗ​സി​ൽ തു​ട​ർ​ന്ന കാ​ലം ഗ്രാ​മ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്തു. 2002ൽ ​കാ​ർ​ട്ട​ർ​ക്ക് നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ച്ച​ത് ഗ്രാ​മ​വാ​സി​ക​ൾ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. കാ​ർ​ട്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ജ​നു​വ​രി മൂ​ന്ന് ഗ്രാ​മ​ത്തി​ൽ അ​വ​ധി ദി​വ​സ​മാ​യി കൊ​ണ്ടാ​ടു​ക​യാ​ണെ​ന്നും കാ​ർ​ട്ട​ർ സെ​ന്റ​ർ പ​റ​യു​ന്നു.

ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​മാ​യി പോ​രാ​ടി​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു ജി​മ്മി കാ​ർ​ട്ട​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി അ​നു​സ്മ​രി​ച്ചു. ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്തി​​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​ങ്ക് നി​സ്തു​ല​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​മേ​രി​ക്ക​ൻ ജ​ന​ത​യെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മോ​ദി ‘എ​ക്സി’​ൽ കു​റി​ച്ചു.

Tags:    
News Summary - Jimmy Carter: A Leader Who Upheld Human Rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.