ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയൻ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

സോൾ: ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ അറസ്റ്റ് വാറണ്ട്. ദക്ഷിണകൊറിയൻ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തിലാണ് അറസ്റ്റ് വാറണ്ട്.

അന്വേഷണ സംഘത്തിന്റെ അഭ്യർഥന പ്രകാരം ദക്ഷിണകൊറിയൻ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് യുൻ സുക് യോളിനെതിരെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം അറിയിച്ചു.

രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുകയും പ്രതിഷേധത്തെ തുടർന്ന് മണിക്കൂറുകൾക്കകം പിൻവലിക്കുകയും ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു. ദേശീയ അസംബ്ലിയിൽ 85 നെതിരെ 204 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ പ്രസിഡന്റിന്റെ അധികാരം താൽക്കാലികമായി റദ്ദായി. അധികാരങ്ങൾ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

​പ്രസിഡന്റിനെതിരെ ജനരോഷം ശക്തമായതോടെ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഭരണകക്ഷി നേതാക്കളും വ്യക്തമാക്കിയിരുന്നു.

ഡിസംബർ മൂന്നിനാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. അതിനിടെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാർലമെന്റിനുസമീപം രണ്ടുലക്ഷത്തോളംപേർ തടിച്ചുകൂടുകയും ചെയ്തിരുന്നു. യൂനിനെ അനുകൂലിച്ചും പ്രകടനം നടന്നിരുന്നു.

Tags:    
News Summary - South Korea court issues arrest warrant for impeached president Yoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.