വാഷിങ്ടൺ: ഇറ്റലിയിൽ 60 കഴിഞ്ഞ കോവിഡ് ബാധിതർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു എന്ന വേദനിക്കുന്ന വാർത്തകൾക്കിടെ അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും ശുഭ വാർത്തകൾ. സീയാറ്റിലെ സീനിയേഴ്സ് ഹോമിൽ രോഗം ബാധിച്ച 90 കഴിഞ്ഞ സ്ത്രീ തീവ്ര പരിചരണവിഭാഗത്തിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നുവെന്നാണ് ഒരു സന്തോഷ വാർത്ത.
ചൈനയിൽ 100 വയസുകാരനാണ് കോവിഡിനെ കീഴടക്കിയത്. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഹൂബൽ പ്രവിശ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികനാണ് കോവിഡിനെ കീഴടക്കി തന്‍റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. 1920 ഫെബ്രുവരിയിൽ ആയിരുന്നു ഈ ചൈനീസ് മുത്തശ്ശന്‍റെ ജനനം.
സിൻഹുവ റിപ്പോർട്ട് അനുസരിച്ചു കോവിഡിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഏറ്റവും പ്രായം കൂടിയ രോഗിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.