വാഷിങ്ടൺ: പാകിസ്താൻ ആണവായുധ ശേഖരം വർധിപ്പിച്ച് വൻ ശക്തിയാകാൻ ശ്രമം നടക്കുന്നുവെന്ന് അമേരിക്കൻ റിപ്പോട്ട്. രാജ്യത്ത് 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്നാണ് റിപ്പോർട്ട്. അടുത്ത 10 വര്‍ഷം കൊണ്ട് 350 ഒാളം ആണവ പോര്‍മുനകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ ആണവ രാജ്യമായി മാറാനാണ് പാകിസ്താന്റെ ശ്രമമെന്ന് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന തരത്തിലേക്ക് പോര്‍വിമാനങ്ങളെ പാകിസ്താന്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കയാണ്. ആണവ ആയുധശാലകൾ, ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളള യുദ്ധവിമാനങ്ങൾ, അണുഭേദന ശേഷിയുള്ള ആയുധങ്ങൾ എന്നിവ കൂടുതലായി വികസിപ്പിച്ചെടുക്കാനാണ് പാകിസ്താെൻറ ശ്രമം. 2020 ഓടെ പാകിസ്താന്‍ 60 മുതല്‍ 80 വരെ ആണവ ആയുധ ശേഖരം ഉണ്ടാക്കിയെടുത്തേക്കാമെന്നാണ് നേരത്തെ അമേരിക്കന്‍ പ്രതിരോധ രഹ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2016 ൽ 130 മുതൽ 140 അണുവായുധശാലകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസ്താന്‍ പരിഷ്‌കരിച്ചിരുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ജെ 17 വിമാനങ്ങളും ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് യു.എസ്. ഗവേഷണസംഘം ആണവായുധങ്ങള്‍ പാകിസ്താന്‍ രഹസ്യമായി സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ മനസ്സിലാക്കിയത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയിന്റിസ്റ്റ് (എഫ്.എ.എസ്.) ആണ് പഠനം നടത്തിയത്. പാകിസ്താനിലെ സിന്ധ്, ബലൂചിസ്താൻ, പഞ്ചാബ് പ്രവിശ്യകളിലാണ് പോർമുനകളുള്ളതെന്നും ഉപഗ്രഹ ചിത്രങ്ങൾ സഹിതം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.