വാഷിങ്ടൺ: ജനങ്ങൾ തന്നെ കഠിനാധ്വാനിയായ പ്രസിഡൻറ് എന്നാണ് വിളിക്കുന്നതെന്ന് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ മറ്റേതൊരു പ്രസിഡൻറിനേക്കാളും കൂടുതൽ പ്രവർത്തനങ്ങൾ താൻ കാഴ്ചവെച്ചിട്ടുണ്ടെന ്നും ട്രംപ് അവകാശപ്പെട്ടു.
‘‘ എന്നേയും നമ്മുടെ രാജ്യത്തിൻെറ ചരിത്രവും അറിയുന്ന ജനങ്ങൾ പറയുന്നത് ചരിത്ര ത്തിൽ ഏറ്റവും കഠിനമായി ജോലി ചെയ്യുന്ന പ്രസിഡൻറ് ഞാൻ ആണെന്നാണ്.അതിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ ഞാനൊ രു കഠിനാധ്വാനിയാണ്. ചരിത്രത്തിൽ മറ്റേതൊരു പ്രസിഡൻറിനേക്കാളും കൂടുതൽ കാര്യങ്ങൾ ആദ്യ മൂന്നര വർഷം കൊണ്ടു തന് നെ ചെയ്യാൻ സാധിച്ചിട്ടുണ്ടാവാം. വ്യാജ വാർത്തകളെ വെറുക്കുന്നു.’’ -അദ്ദേഹം ട്വീറ്റ് ചെയ്തു.
The people that know me and know the history of our Country say that I am the hardest working President in history. I don’t know about that, but I am a hard worker and have probably gotten more done in the first 3 1/2 years than any President in history. The Fake News hates it!
— Donald J. Trump (@realDonaldTrump) April 26, 2020
‘‘ ഞാൻ അതിരാവിലെ മുതൽ രാത്രി വൈകി വരെ ജോലി ചെയ്യാറുണ്ട്. സൈനിക പുനർ നിർമാണം, വ്യാപാര ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി പല മാസങ്ങളിലും വൈറ്റ് ഹൗസിൽ നിന്ന് പോകാറില്ല. എൻെറ പ്രവർത്തനത്തെ കുറിച്ച് ഒരു വ്യാജ വാർത്ത ന്യൂയോർക് ടൈംസിൽ വായിച്ചു.’’ -മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.
വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.