സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ വിമാനത്താവളത്തിൽ നിന്ന് ജീവനക്കാരൻ യാത്രാവിമാനം തട്ടിയെടുത്തു. ആളുകളില്ലാത്ത വിമാനമാണ് കമ്പനി ജീവനക്കാരൻ തട്ടിയെടുത്ത് പറത്തിയത്. എന്നാൽ വിമാനം പറന്നുയർന്നപ്പോഴേക്കും തകർന്നു വീണു. അലാസ്ക എയർലൈൻസിന്റെ ഹൊറൈസൺ എയർ ക്യു400 ആണു തകർന്നത്.
അധികൃതരുടെ അനുമതിയില്ലാതെയാണ് 29 കാരനായ യുവാവ് വിമാനം പറത്തിയത്. യാത്രക്കാർ കയറുന്നതിന് മുമ്പാണ് സംഭവം. എന്തിനാണ് ഇയാൾ വിമാനം തട്ടിയെടുത്തതെന്ന് വ്യക്തമല്ല. അലാസ്കയിൽ വിമാനം വിജയകരമായി ഇറക്കിയാൽ തനിക്ക് പൈലറ്റായി ജോലി നൽകുമോ എന്ന് ചോദിക്കുന്നതായുള്ള ശബ്ദ സന്ദേശം പുറത്തായിട്ടുണ്ട്. തകർന്നു വീണപ്പോൾ ഇയാൾ രക്ഷപ്പെേട്ടാ എന്നും അറിവായിട്ടില്ല.
അതേസമയം, തട്ടി എടുത്ത ആൾ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂവെന്നും സംഭവം ഭീകരാക്രമണമല്ലെന്നും ആത്മഹത്യയാകാനാണ് സാധ്യതയെന്നും അധികൃതർ പറഞ്ഞു.
Some dude stole a plane from #Seatac (Allegedly), did a loop-the-loop, ALMOST crashed into #ChambersBay, then crossed in front of our party, chased by fighter jets and subsequently crashed. Weird times. pic.twitter.com/Ra4LcIhwfU
— bmbdgty (@drbmbdgty) August 11, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.