വാഷിങ്ടണ്‍: നഗ്ന ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് യു.എസ് മാഗസിന്‍ പ്ളേബോയ്. കഴിഞ്ഞ വര്‍ഷം നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതായി പ്ളേബോയ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്നും മാഗസിന്‍ പ്രതികരിച്ചു. നഗ്ന ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത് മാഗസിനിന്‍െറ സ്ഥാപകന്‍ ഹഗ് ഹെഫ്നറുടെ മകനും പുതിയ ചീഫ് ക്രിയേറ്റിവ് ഓഫിസറുമായ കൂപ്പര്‍ ഹെഫ്നറാണ്.
തങ്ങളുടെ വ്യക്തിത്വം തിരിച്ചുകൊണ്ടുവരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാഗസിന്‍െറ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പിന്‍െറ മുഖചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ‘നഗ്നത സാധാരണമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. സാമൂഹികമാധ്യമങ്ങള്‍ പ്ളേബോയിയുടെ പുതിയ തീരുമാനത്തെ സ്വാഗതംചെയ്തുകഴിഞ്ഞു. ചിലര്‍ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ മറ്റു ചിലര്‍ മാഗസിന്‍െറ കച്ചവടം കുറഞ്ഞതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.