ഫേ​സ്​​ബു​ക്ക് ​ലൈ​വി​ൽ  ബ​ലാ​ത്സം​ഗം; 14കാ​ര​ൻ പി​ടി​യി​ൽ

ഷികാഗോ: ഫേസ്ബുക്കിൽ തത്സമയം കാണിച്ച് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 14കാരനെ ഷികാഗോ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ  പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് മാർച്ചിൽ നടന്ന സംഭവത്തെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അഞ്ചോ ആറോ പേർ സംഭവത്തിൽ പങ്കാളികളാണെന്നും നാൽപതിലേറെ പേർ ഇത് ഫേസ്ബുക്കിൽ കണ്ടതായും പൊലീസ് പറഞ്ഞു. എന്നാൽ, വിവരമറിഞ്ഞ ഒരാൾപോലും പൊലീസിൽ വിവരമറിയിച്ചിരുന്നില്ല. ജനുവരിയിൽ മാനസിക വെല്ലുവിളിയുള്ള ആളെ മർദിക്കുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പ്രസിദ്ധീകരിച്ച സംഭവവും ഷികാഗോയിൽ നടന്നിരുന്നു. ഇതിൽ നാലുേപരെ പിന്നീട് പൊലീസ് പിടികൂടി.
 

Tags:    
News Summary - Police charge 14-year-old boy in Facebook Live gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.