ന്യൂയോർക്: രാജാ രവിവർമയുടെ തിലോത്തമ ചിത്രം ന്യൂയോർക്കിൽ ലേലത്തിൽ പോയത് 5.17 കോടി രൂപക്ക്. ന്യൂയോർക്കിലെ പ്രശസ്തമായ സോത്ബീസ് ലേലത്തിലാണ് പ്രതീക്ഷിച്ചിരുന്ന 3.90 കോടിയെക്കാൾ ഉയർന്ന തുക പേരിടാത്ത ഇൗ ചിത്രത്തിന് ലഭിച്ചത്. ഹിന്ദു ഇതിഹാസങ്ങളിൽ സൗന്ദര്യത്തിെൻറ പൂർണതയായി വിശേഷിപ്പിക്കപ്പെടുന്ന അപ്സര സ്ത്രീകളിൽ ഒരാളാണ് തിലോത്തമ.
ബ്രഹ്മാവിെൻറ നിർദേശപ്രകാരം ദേവശിൽപിയായ വിശ്വകർമാവാണ് തിലോത്തമയെ സൃഷ്ടിച്ചത്. ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്ന രീതിയിലുള്ള തിലോത്തമയുടെ ചിത്രീകരണമാണ് ലേലത്തിൽ വെച്ച രവിവർമ പെയിൻറിങ്. അന്താരാഷ്ട്ര വേദിയിൽ ലേലത്തിന് വരുന്ന, രവിവർമയുടെ അപൂർവം ചിത്രങ്ങളിലൊന്നു കൂടിയാണിത്. ടെലിഫോണിലൂടെ ലേലത്തിൽ പെങ്കടുത്ത മൂന്നു പേരാണ് ഉയർന്ന വിലയിൽ ചിത്രത്തെ എത്തിച്ചതെന്ന് സോത്ബീസ് അറിയിച്ചു. കലാരൂപങ്ങൾ ലേലം ചെയ്യുന്ന ന്യൂയോർക് ആസ്ഥാനമായ ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയാണ് സോത്ബീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.