ന്യൂയോർക്: കാലങ്ങളായി ശത്രുതയിൽ കഴിയുന്ന ഉത്തര കൊറിയയും ജപ്പാനും തമ്മിൽ സമാധാന ചർച്ചക്ക് സാഹചര്യമൊരുങ്ങുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് സന്നദ്ധമാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ യു.എൻ പൊതുസഭയിലെ പ്രഭാഷണത്തിൽ അറിയിച്ചു. പരസ്പര അവിശ്വാസത്തിെൻറ ആവരണങ്ങൾ പൊട്ടിച്ച് പുതിയ തുടക്കത്തിന് ഞാൻ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ജപ്പാൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ പ്രശ്നവും കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണവും ചർച്ചയിൽ പ്രധാനമായും കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നയതന്ത്രതർക്കം കാരണമാണ് ജപ്പാൻ പൗരന്മാരെ ഉത്തര കൊറിയ തടവിലാക്കിയത്. 1970-80 കാലത്ത് പത്തിലേറെ ജപ്പാൻ പൗരന്മാർ കൊറിയയിൽ തടവിലായിട്ടുണ്ട്. ഇരുകൂട്ടരും പലവട്ടം ചർച്ചകൾ നടത്തിയിട്ടും പ്രശ്നത്തിൽ പരിഹാരമായിട്ടില്ല.
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന കൂടിക്കാഴ്ചകളെ തുടർന്ന് മേഖലയിലെ സംഘർഷാവസ്ഥ കഴിഞ്ഞ മാസങ്ങളിൽ അയഞ്ഞിട്ടുണ്ട്. നേരേത്ത സിംഗപ്പൂരിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടന്ന ഉച്ചകോടിയിൽ ആണവ നിരായുധീകരണം കിം വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ കിമ്മുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഇതിെൻറ പശ്ചാത്തലത്തിൽ വീണ്ടും കിമ്മുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.