വാഷിങ്ടൺ: ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായി അധികാരമേറ്റ് എട്ടുമാസം പൂർത്തിയാകുന്ന വേളയിൽ വൈറ്റ്ഹൗസിൽ ഉന്നതപദവിയിലുള്ളവർ കൂട്ടമായി പുറത്തേക്ക്. വൈറ്റ്ഹൗസിലെ മുതിർന്ന അഭിഭാഷക സാലി യേറ്റ്സ് ആണ് ട്രംപുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ആദ്യം പുറത്താകുന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് യു.എസിലേക്ക് വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയ അവസരത്തിൽ നീതിന്യായ വകുപ്പ് ട്രംപിെന ന്യായീകരിച്ചില്ലെന്ന കാരണംപറഞ്ഞാണ് അവരെ പുറത്താക്കിയത്. ശരിയുടെ പക്ഷത്തു നിൽക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമുള്ള നിയമവ്യവസ്ഥയുടെ അന്തസ്സത്തക്ക് കോട്ടം വരുത്തുന്നതാണ് ഉത്തരവെന്ന് സാലി വിമർശനിച്ചിരുന്നു.
തൊട്ടുപിന്നാലെ റഷ്യൻ ബന്ധംമൂലം ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്കിൾ ഫ്ലിന്നിനും പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഫെബ്രുവരി 14നായിരുന്നു അദ്ദേഹം രാജിവെച്ചത്. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് റഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെന്നതായിരുന്നു ഫ്ലിന്നിന് കുരുക്കായത്. അറ്റോണി ജനറലായിരുന്ന ജെഫ് സെഷൻസിെൻറ ഉൗഴമായിരുന്നു അടുത്തത്. യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന വിവാദ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്തായിരുന്നു അത്.
മേയ് ഒമ്പതിന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ എഫ്.ബി.െഎ മേധാവി െജയിംസ് കോമിയുടെ സ്ഥാനവും തെറിച്ചു. കഴിഞ്ഞ മേയിൽ കാരണമൊന്നും സൂചിപ്പിക്കാതെ വൈറ്റ്ഹൗസ് വാർത്തവിനിമയ വിഭാഗം മേധാവിയായിരുന്ന മൈക് ഡ്യൂകും രാജിവെച്ചു. ട്രംപിെൻറ അനുയായി ആൻറണി സ്കറാമൂച്ചിയെ ആണ് പിന്നീട് വാർത്തവിനിമയ വിഭാഗം മേധാവിയായി നിയമിച്ചത്.
നിയമനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ജൂലൈ 21ന് ൈവറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറും രാജിവെച്ചു. രണ്ടുദിവസത്തിനകം സ്കറാമൂച്ചിയുടെ ഇടപെടലിനെ തുടർന്ന് മുതിർന്ന പ്രസ് സെക്രട്ടറി മൈക്കിൾ ഷോർടിന് സ്ഥാനമൊഴിയേണ്ടിവന്നു. അതിനു ശേഷം വൈറ്റ്ഹൗസിലെ വിവരങ്ങൾ പത്രക്കാർക്ക് ചോർത്തിക്കൊടുത്തുവെന്ന സ്കറാമൂച്ചിയുടെ ആരോപണത്തെ തുടർന്ന് ജൂലൈ 27ന് റീൻസ് പ്രീബസ് ചീഫ് ഒാഫ് സ്റ്റാഫ് പദവിയൊഴിഞ്ഞു. ഒടുവിൽ തെൻറ വിശ്വസ്തനായ സ്കറാമൂച്ചിയെയും ട്രംപ് പദവിയിൽനിന്ന് നീക്കി.
വൈറ്റ്ഹൗസ് ഉപദേഷ്ടാവായിരുന്ന സ്റ്റീവ് ബാനണിെൻറ രാജിപ്രഖ്യാപനമാണ് ഇൗ പട്ടികയിൽ ഏറ്റവും ഒടുവിലത്തേത്. വിവാദ യാത്ര വിലക്കുൾപ്പെടെ ഒേട്ടറെ പദ്ധതികളുടെ ആസൂത്രകനായിരുന്നു ബാനൺ. ട്രംപിെൻറ തെരഞ്ഞെടുപ്പു വിജയത്തിന് ചുക്കാൻ പിടിച്ചതും ബാനൺ ആയിരുന്നു. രാജിവെക്കാനുള്ള കാരണങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈറ്റ്ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലിയുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജിയെന്നാണ് റിപ്പോർട്ട്്. അതിനിടെ, അധികാരമേറ്റതു മുതൽ വിവാദങ്ങൾ പിടിമുറുക്കുന്ന ട്രംപ് ഉടൻ രാജിവെക്കുമെന്ന പ്രചാരണങ്ങളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.