ഖത്തറിനെതിരായ നടപടി മയപ്പെടുത്തണമെന്ന്​ അമേരിക്ക

വാഷിങ്​ടൺ: ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വിദേശകാര്യ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ ആണ്​ ഇൗ ആവശ്യമുന്നയിച്ചത്​.

‘‘ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന്​ അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്​റൈനോടും ഇൗജിപ്​തിനോടും ആവശ്യപ്പെടുന്നു. ഇത്​ കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ​െഎ.എസ്​ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്​ പ്രശ്​നപരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇൗ രാജ്യങ്ങൾ തയാറാവുമെന്നാണ്​ പ്രതീക്ഷ’’ -ടില്ലേഴ്​സൺ പറഞ്ഞു.

വെള്ളിയാഴ്​ച ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽ ഥാനി, ടില്ലേഴ്​സണുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ്​ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്​താവന. 

 

Tags:    
News Summary - Rex Tillerson urges easing of blockade against Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.