വാഷിങ്ടൺ: റഷ്യയുമായുള്ള ബന്ധം ഏറ്റവും മികച്ചതാക്കാൻ ശ്രമിക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തലവേദനയായി വീണ്ടും വിവാദം. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കിയെടുക്കാൻ ട്രംപ് ജൂനിയർ സംഘടിപ്പിച്ച ഉന്നതതല യോഗത്തിെൻറ നൂലാമാലകളാണ് പിന്തുടരുന്നത്.
റഷ്യൻ അഭിഭാഷക നതാലിയ വെസെൽനിറ്റ്സ്കായയുമായി ട്രംപ് ജൂനിയർ നടത്തിയ ചർച്ചയിൽ റഷ്യൻ ചാരനെന്ന് ആരോപിക്കപ്പെടുന്ന റിനാത് അഖ്മെതിഷിൻ പെങ്കടുത്തെന്നാണ് പുതിയ വിവാദം.
റിനാത് അഖ്മെതിഷിൻ ഇക്കാര്യം അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിൽ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ, റഷ്യൻ അമേരിക്കൻ ലോബിയിസ്റ്റ് ആയി പ്രവർത്തിക്കുകയാണെന്നും താൻ റഷ്യൻ ചാരനല്ലെന്നും റിനാത് അവകാശപ്പെട്ടു. ചർച്ചക്കിടെയാണ് ട്രംപിെൻറ എതിരാളിയായ ഹിലരിയെ കുറിച്ചുള്ള വിവരങ്ങൾ ട്രംപ് ജൂനിയറിനു ലഭിച്ചത്.
2016 ജൂണ്‍ ഒമ്പതിന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ വെച്ചു നടന്ന യോഗത്തിൽ ട്രംപിെൻറ മരുമകൻ ജാവദ് കുഷ്നറും പ്രചാരണ വിഭാഗം മാനേജർ പോൾ മനഫോർട്ടും സംബന്ധിച്ചിരുന്നു. ഇവിടെ വെച്ചാണ് ഡെേമാക്രാറ്റിക് പാർട്ടിക്ക് ലഭിക്കുന്ന അനധികൃത ഫണ്ടുകളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നതാലിയ ട്രംപ് ജൂനിയറിന് ൈകമാറിയതെന്നും റിനാത് വെളിപ്പെടുത്തി. ഇൗ വിവരങ്ങൾ ജനങ്ങൾക്കു മുന്നിൽ പരസ്യപ്പെടുത്തുക വഴി ട്രംപിന് തെരഞ്ഞെടുപ്പു വിജയം ഉറപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
അതേസമയം, റിപ്പോർട്ടുകളുടെ ആധികാരികതയെ കുറിച്ച് ജൂനിയർ ചോദിച്ചപ്പോൾ അത് ട്രംപിെൻറ പ്രചാരണ വിഭാഗം തന്നെ അന്വേഷണം നടത്തി ഉറപ്പുവരുത്തണമെന്നായിരുന്നു നതാലിയ പറഞ്ഞത്. ഇതു കേട്ടതോടെ ട്രംപ് ജൂനിയറിന് വിഷയത്തിൽ താൽപര്യം നഷ്ടപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ വിജയത്തിനായി റഷ്യ ഇടെപെട്ടന്ന ആരോപണം ശരിവെക്കുന്നതാണ് പുതിയ വിവാദങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.