ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ മരിച്ചു. എട്ട്പേര്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.55ഓടെയാണ് സംഭവം. സംഭവത്തിന്‍െറ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്താണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെടിയൊച്ച കേട്ടയുടന്‍ അവിടെയുണ്ടായിരുന്ന യാത്രക്കാരെല്ലാം ചിതറിയോടുകയായിരുന്നുവത്രെ. യാത്രക്കാര്‍ റണ്‍വേയില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്‍െറ ഏതാനും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ സ്ഥിതിഗതികള്‍ അരമണിക്കൂറോടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. വിവരമറിഞ്ഞ് ഫ്ളോറിഡ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ദക്ഷിണ ഫ്ളോറിഡയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ലോഡര്‍ഡേല്‍-ഹോളിവുഡ്.
Fort Lauderdale Airport Shooting in Florida https://t.co/sMnsk58dmJ
— IOSI Institute (@iosi_institute) January 6, 2017
#Florida #BreakingNews #SHOOTING #FortLauderdale-#Hollywood International Airport #Warleak pic.twitter.com/Zvt94OrH4T
— Warrior Huntress ⚔ (@daeshhun) January 6, 2017
Shooting reported at Ft. Lauderdale airport in Florida Airport Evacuated pic.twitter.com/brM4vc2x4M
— Darl van Dijk (@Lastcombo) January 6, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.