ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസിെൻറ മലയാളി വളർത്തമ്മ സിനി മാത്യൂസിെൻറ ജാമ്യവ്യവസ്ഥയിലെ തുക 1,00,000 യു.എസ് ഡോളറായി കുറച്ചു. നേരത്തേ 2,50,000 യു.എസ് ഡോളറാണ് ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്. ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചെങ്കിലും സിനി വീട്ടുതടങ്കലിൽ പൊലീസിെൻറ നിരീക്ഷണത്തിലായിരിക്കും. ഡാളസിലെ ജില്ല ക്രിമിനൽ കോടതിയാണ് സിനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. സിനിയുടെ പാസ്പോർട്ട് കോടതിയിൽ നൽകണം. മൂന്നു വയസ്സുകാരിയായ സ്വന്തം മകളുമായി സിനി രാജ്യം വിടാൻ ശ്രമിക്കുമെന്നതിനാൽ പാസ്പോർട്ട് ഏൽപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റം ചുമത്തി സിനിയെ അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വളർത്തച്ഛൻ വെസ്ലി മാത്യൂസിെന നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ ഒരു മില്യൺ യു.എസ് ഡോളർ ജാമ്യവ്യവസ്ഥയായും ചുമത്തി. വെസ്ലിയും സിനിയും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. ഷെറിനെ കാണാതാകുേമ്പാൾ ഉറങ്ങുകയായിരുന്നുവെന്നാണ് സിനി നൽകിയ മൊഴി. ഷെറിനും വെസ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞു. ഷെറിനെ കാണാതായതിെൻറ തലേദിവസം ഒക്ടോബർ ആറിന് ഷെറിനെ വീട്ടിൽ തനിച്ചാക്കി ദമ്പതികൾ സ്വന്തം കുട്ടിയെയും കൂട്ടി റസ്റ്റാറൻറിൽ പോയതായി പൊലീസ് കണ്ടെത്തിയിരുന്നു.
സെപ്റ്റംബർ ആറിനാണ് കുട്ടിയെ കാണാതാകുന്നത്. ഒക്ടോബർ 22നാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒാടയിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാൽ കുടിപ്പിക്കുേമ്പാൾ ശ്വാസതടസ്സം അനുഭവപ്പെട്ട് കുട്ടി അബോധാവസ്ഥയിലായെന്നും മരിച്ചെന്നു കരുതി കുട്ടിയെ ഒാടയിൽ ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് വെസ്ലി ആദ്യം നൽകിയ മൊഴി. എന്നാൽ, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ വെസ്ലി മൊഴി മാറ്റി. മലയാളികളായ സിനി മാത്യൂസും വെസ്ലിയും രണ്ടു വർഷം മുമ്പാണ് ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽനിന്ന് ഷെറിനെ ദത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.