വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഫോര്‍ട്ട് ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ അഞ്ചുപേരെ വെടിവെച്ചു കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. 2010ല്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ എസ്റ്റിബാന്‍ സാന്‍റിയാഗോ (26) ആണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് അധികൃതര്‍ക്ക് ലഭിച്ച വിവരം. ആക്രമണത്തിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തു വരുകയാണ്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മനോരോഗ ചികിത്സക്ക് വിധേയനായിട്ടുള്ള സാന്‍റിയാഗോ അലാസ്കയിലെ ആന്‍കറേജില്‍നിന്ന് വ്യാഴാഴ്ചയാണ് തോക്കുമായി വിമാനമാര്‍ഗം ഫോര്‍ട്ട് ലോഡര്‍ഡേലില്‍ എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ജെസ്സെ ഡേവിസ് പറഞ്ഞു. സംഭവത്തത്തെുടര്‍ന്ന് തോക്കുമായി യാത്ര ചെയ്യുന്നത് സംബന്ധിച്ച് വ്യോമയാന സുരക്ഷ നിയമത്തില്‍ മാറ്റംവരുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. 2016 നവംബറില്‍ സാന്‍റിയാഗോ ആന്‍കറേജിലെ എഫ്.ബി.ഐ ഓഫിസിലത്തെി ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി യുദ്ധം ചെയ്യുന്നതിന് യു.എസിലെ രഹസ്യാന്വേഷണ ഏജന്‍സി തന്നെ നിയോഗിച്ചതായി പറഞ്ഞിരുന്നു. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പരിശോധനക്കായി കൊണ്ടുപോയതായി എഫ്.ബി.ഐ വക്താവ് ജോര്‍ഷ് പിറോ കൂട്ടിച്ചേര്‍ത്തു.
സാന്‍റിയാഗോ അലാസ്കയില്‍ മനോരോഗ ചികിത്സക്ക് വിധേയനായിരുന്നതായി സഹോദരന്‍ ബൈറന്‍ പറഞ്ഞു. സാന്‍റിയാഗോയുടെ കാമുകി ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെന്നും എന്ത് ചികിത്സക്കാണ് വിധേയനായതെന്ന് സാന്‍റിയാഗോ പറഞ്ഞിരുന്നില്ളെന്നും ബൈറന്‍ വെളിപ്പെടുത്തി.
ഒമ്പതുവര്‍ഷത്തെ സേവനത്തിനുശേഷം അലാസ്ക സൈന്യത്തില്‍നിന്ന് സാന്‍റിയാഗോവിനെ 2016ല്‍ മോശം പ്രകടനത്തത്തെുടര്‍ന്ന് പുറത്താക്കിയിരുന്നു. 2010ല്‍ പത്ത് മാസത്തേക്കാണ് ഇറാഖ് യുദ്ധത്തിനായി സാന്‍റിയാഗോയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.