വാഷിങ്ടൺ: സിറിയയിൽ െഎ.എസിനെതിരെ യുദ്ധംചെയ്യുന്ന കുർദ് സേനക്ക് ആയുധങ്ങളും സൈനിേകാപകരണങ്ങളും നൽകുന്നതിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. തിങ്കളാഴ്ചയാണ് ഇക്കാര്യത്തിൽ പ്രസിഡൻറിെൻറ അംഗീകാരം ലഭിച്ചതെന്ന് പെൻറഗൺ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തീരുമാനം അംഗീകരിക്കാനാവില്ലെന്നും തീരുമാനം ആർക്കും ഗുണകരമാവില്ലെന്നും നാറ്റോ സഖ്യ രാഷ്ട്രമായ തുർക്കി പ്രതികരിച്ചു.
സിറിയയിലെ െഎ.എസിെൻറ പ്രഖ്യാപിത തലസ്ഥാനമായ റാഖ മോചിപ്പിക്കുന്നതിന് കുർദ് സേനയെ സഹായിക്കൽ അനിവാര്യമാണെന്നാണ് യു.എസിെൻറ ന്യായീകരണം. കരമാർഗം റാഖയെ മോചിപ്പിക്കുന്നതിന് കുർദ് സേനക്ക് മാത്രമേ ഭാവിയിൽ കഴിയുകയുള്ളൂവെന്നും പെൻറഗൺ അഭിപ്രായപ്പെട്ടു.
എന്നാൽ, രാജ്യത്തെ വിഘടനവാദികളായ കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുമായി സിറിയൻ കുർദുകൾക്ക് ബന്ധമുണ്ടെന്നതാണ് തുർക്കിയുടെ എതിർപ്പിെൻറ കാരണം. തുർക്കിയുടെ ആശങ്കയെകുറിച്ച് ധാരണയുണ്ടെന്നും നാറ്റോ സഖ്യ രാജ്യത്തിെൻറ സുരക്ഷക്ക് പ്രശ്നങ്ങളുണ്ടാവില്ലെന്നും പെൻറഗൺ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.