സോൾ: െകാറിയൻ ഉപദ്വീപിൽ യു.എസുമൊത്തുള്ള പ്രധാനസൈനികാഭ്യാസം ദക്ഷിണ കൊറിയ ഇൗയാഴ്ച തന്നെ നിർത്തിവെക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഉത്തര കൊറിയ ആണവനിരായുധീകരണത്തിനായുള്ള ഉപാധികൾ ലംഘിക്കുന്നപക്ഷം അഭ്യാസം പുനരാരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വാർത്ത ഏജൻസിയായ യൊൻഹാപ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ദൈനംദിന പരിശീലനത്തിൽനിന്ന് പിന്മാറില്ലെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിലാണ് ആണവനിരായുധീകരണത്തിന് ഉത്തരെകാറിയൻ നേതാവ് കിം ജോങ് ഉൻ സമ്മതിച്ചത്. പകരമായി കൊറിയൻ ഉപദ്വീപിലെ സംയുക്ത സൈനികാഭ്യാസം റദ്ദാക്കണമെന്ന് കിം ഉപാധിവെച്ചു.
സൈനികാഭ്യാസം നിർത്തിവെക്കുന്നതുസംബന്ധിച്ച് യു.എസിൽനിന്ന് നിർദേശം ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയ പറഞ്ഞു.
17,500 യു.എസ് സൈനികരും അരലക്ഷത്തോളം ദക്ഷിണ കൊറിയൻ സൈനികരും ഒന്നിച്ചാണ് പരിശീലനത്തിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.