വാഷിങ്ടണ്‍: വരാനിരിക്കുന്ന അമേരിക്കയുടെ നയം ‘വ്യക്തമാക്കി’ ഡോണള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെ ഉന്നതസ്ഥാനങ്ങളില്‍ വിവാദവ്യക്തികളെ നിയമിച്ചു. റിപ്പബ്ളിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാനും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തന്‍െറ പിന്തുണക്കാരനുമായ റീന്‍സ് പ്രീബസിനെ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയും സ്റ്റീഫന്‍ കെ. ബാനനെ നിയമോപദേശകനായും ഡോണാള്‍ഡ് ട്രംപ് നിശ്ചയിച്ചു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന റീന്‍സ് യു.എസ് കോണ്‍ഗ്രസിലും പാര്‍ട്ടിയിലും തനിക്ക് ഒരുപോലെ വിലങ്ങുതടിയായേക്കുമെന്ന് കരുതുന്ന സ്പീക്കര്‍ പോള്‍ റയാനും സമ്മതനായ വ്യക്തിയാണ്.
കടുത്ത വംശീയവാദിയെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം പാര്‍ട്ടിയില്‍ ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ശക്തമായി വാദിച്ചയാളാണ്. ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ട്രംപിനെതിരായ പാര്‍ട്ടിക്കകത്തെ പടനീക്കത്തിന് അറുതിവരുത്തിയത്.
വംശീയാധിക്ഷേപം തുളുമ്പുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുപ്രസിദ്ധരായ ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസ് വെബ്സൈറ്റിന്‍െറ തലവനാണ് സ്റ്റീഫന്‍. ഒബാമ യു.എസിലേക്ക് മുസ്ലിംകളെ കടത്തുന്നു, കുടുംബാസൂത്രണം വംശീയനിയന്ത്രണത്തിനാണെന്നൊക്കെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നതില്‍ ബ്രെയ്റ്റ്ബാര്‍ട്ട് വെബ്സൈറ്റ് മുന്‍പന്തിയിലായിരുന്നു.
റീന്‍സിന്‍െറ നിയമനം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളുമായി ട്രംപിനുള്ള അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിനെ പ്രസിഡന്‍റ് പദത്തിലത്തെിക്കുന്നതില്‍ വിജയിച്ച കൂട്ടുകെട്ട്, ട്രംപിന്‍െറ ഇനിയുള്ള അജണ്ടകള്‍ വിജയിപ്പിക്കുന്നതിനും ഒരുമിക്കുകയാണെന്ന് നിയമനങ്ങളെക്കുറിച്ച് സ്റ്റീഫന്‍ ബാനന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.