വൈറ്റ്​ഹൗസിൽനിന്ന്​ സ്​റ്റീവ്​ ബാനനും പുറത്ത്​

വാഷിങ്​ടൺ: വൈറ്റ്​ഹൗസിലെ പ്രധാനസ്​ഥാനങ്ങളിൽനിന്നു പുറത്തുപോകൽ തുടരുന്നു. ​മുഖ്യഉപദേഷ്​ടാവ്​ സ്​ഥാനത്തുനിന്ന്​ സ്​റ്റീവ്​ ബാനനാണ്​ വെള്ളിയാഴ്​ച പുറത്തായത്​. പുതിയതായി അധികാരമേറ്റ വൈറ്റ്​ ഹൗസ്​ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ജോൺ കെല്ലിയും ബാനനും തമ്മിലെ ഒത്തുതീർപ്പ്​ പ്രകാരമാണ്​ ‘നിർബന്ധിത’ രാജിയെന്നാണ്​ സൂചന. 

മുസ്​ലിം രാജ്യങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയത്​ ഉൾപ്പെടെ ട്രംപി​​െൻറ വിവാദ തീരുമാനങ്ങൾക്ക്​ പിന്നിലെ ബുദ്ധിയായാണ്​ ബാനൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്​. പ്രമുഖ വലതുപക്ഷ മാധ്യമമായ ​െബ്രയ്​റ്റബാർട്ടി​​െൻറ എഡിറ്റർ സ്​ഥാനത്തുനിന്ന്​ ഇറങ്ങിയാണ്​ ട്രംപി​​െൻറ സംഘത്തിലെത്തിയത്​. എഫ്​.ബി.​െഎ ഡയറക്​ടറായിരുന്ന ജെയിംസ്​ കോമി ഉൾപ്പെടെ, ട്രംപ്​ സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ്​ ബാനൻ. നാളുകളായി അദ്ദേഹത്തി​​െൻറ രാജിക്കായി സമ്മർദം ശക്​തമായിരുന്നു.
 

Tags:    
News Summary - Steve Bannon's exit from the Trump White House-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.