ടെക്സസ്: ഇന്ത്യയിൽ നിന്ന് ദത്തെടുത്ത ഷെറിൻ മാത്യൂസിനെ( മൂന്നു വയസ് ) യു.എസിലെ ടെക്സസിൽ കാണാതായ സംഭവത്തിൽ നിഗൂഢതകളേറുന്നു. കുഞ്ഞിനെ കാണാതായതിന് ഒരു മണിക്കൂറിനുശേഷം ആരോ കുടുംബത്തിെൻറ വാഹനത്തിൽ പുറത്തുപോയതായും അൽപസമയത്തിനുള്ളിൽ മടങ്ങിവന്നതായും വീടും പരിസരവും പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കി. പിതാവിെൻറ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ മൂന്നിന് മകളെ പുറത്തുനിർത്തുകയായിരുന്നെന്നും 15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോൾ അവൾ അപ്രത്യക്ഷയായെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് നൽകുന്ന വിശദീകരണം. എന്നാൽ, കുഞ്ഞിനെ കാണാതായതിനു ശേഷവും കാര്യമായ ആശങ്കയൊന്നുമില്ലാതെ പിതാവ് തുണികൾ അലക്കിയതായി പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വെസ്ലി പൊലീസിനെ അറിയിക്കുന്നത്. വീട്ടിൽനിന്ന് 100 അടി അകലെയുള്ള വേലിക്കടുത്താണ് കുഞ്ഞിനെ നിർത്തിയത്.
പ്രദേശത്ത് ചെന്നായ്ക്കൾ ഉണ്ടാകാറുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും അന്നുതന്നെ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ല. സംഭവസമയത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിെൻറ മാതാവിനെതിരെ കേസെടുത്തിട്ടില്ല. എന്നാൽ, അവരും സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇരുവരും കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് കാര്യമായ തിരച്ചിൽ നടത്തിയിട്ടില്ല. സൂചനകളെത്തുടർന്ന് അന്വേഷണസംഘം സമീപത്തെ സെമിത്തേരിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷെറിൻ മാത്യൂസിെൻറ മൂത്ത സഹോദരിയെ വീട്ടിൽനിന്ന് മാറ്റിയിട്ടുണ്ട്. യഥാർഥ മാതാപിതാക്കൾ ഉപേക്ഷിച്ച ഷെറിൻ മാത്യൂസിനെ കഴിഞ്ഞ വർഷമാണ് വെസ്ലി ദത്തെടുത്തത്. കുഞ്ഞിന് ശാരീരികപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.