ടെക്‌സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ്

ഓസ്റ്റിന്‍: ടെക്‌സസ് സുപ്രീം കോടതി ജഡ്ജി ഡെബ്ര ലെര്‍മാനും ഭര്‍ത്താവ് ഗ്രോഗിനും കോവിഡ് രോഗം ബാധിച്ചു. കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്റ്റിനിലെ ഡ്രൈവ് ത്രു ടെസ്റ്റിങ്ങ് സെന്‍ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

 

ട്വിറ്ററിലാണ് ജഡ്ജി രോഗ വിവരം അറിയിച്ചത്. മാര്‍ച്ച് മുതല്‍ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തുകയും സ്റ്റേ അറ്റ് ഹോം ഉത്തരവ് കര്‍ശനമായി പാലിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നപ്പോള്‍ പോലും മാസ്കും ഗ്ലൗസും ധരിച്ചിരുന്നതായും ഇവര്‍ പറയുന്നു.

കേസുകള്‍ കോടതിയില്‍ ഹാജരാകാതെ വീട്ടിലിരുന്നാണ് ടെക്‌സസ് സുപ്രീം കോടതി കേള്‍ക്കുന്നത്. 

Tags:    
News Summary - Texas Supreme Court Justice test positive for coronavirus-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.