ട്രംപി​െൻറ ഉത്തരവ്​ പുനഃസ്​ഥാപിക്കണമെന്ന ആവശ്യം അപ്പീൽ കോടതി നിരസിച്ചു

വാഷിങ്ടണ്‍: ഏഴു മുസ്ലിംരാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് കോടതി മരവിപ്പിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. യാത്രവിലക്ക് എത്രയും പെട്ടെന്ന് പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് സമര്‍പ്പിച്ച ഹരജി സാന്‍ഫ്രാന്‍സിസ്കോയിലെ അപ്പീല്‍ കോടതി തള്ളി. 

ട്രംപ് ഭരണകൂടത്തിന്‍െറ അപ്പീലില്‍ നിലപാട് അറിയിക്കാന്‍ എതിര്‍വിഭാഗത്തോട് അപ്പീല്‍ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കേസില്‍ കൂടുതല്‍ വാദം നടക്കും.  ട്രംപിന്‍െറ വിവാദ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ട് ഒരാഴ്ചത്തേക്ക് മരവിപ്പിച്ചിരുന്നു.  നടപടി പുന$പരിശോധിക്കണമെന്നും വിലക്ക് പുന$സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്  ശനിയാഴ്ചയാണ് നീതിന്യായ വകുപ്പ് സാന്‍ഫ്രാന്‍സിസ്കോ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കിയത്.  

 വാദം പൂര്‍ത്തിയാകുന്നതു വരെ കുടിയേറ്റ വിലക്കിന്മേലുള്ള സ്റ്റേ തുടരാനാണ് സാധ്യത. സ്റ്റേ വന്നതോടെ യാത്രവിലക്ക് താല്‍ക്കാലികമായി റദ്ദാക്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ജഡ്ജിയുടെ നടപടി പരിഹാസ്യമാണെന്ന് ആരോപിച്ച് ട്രംപ് രംഗത്തുവന്നതോടെ നിയമവകുപ്പ് അപ്പീല്‍ നല്‍കുകയായിരുന്നു. ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടണ്‍, മിനിസോട സംസ്ഥാനങ്ങളിലെ ജഡ്ജിമാരാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്.

മതസ്വാതന്ത്ര്യം ഹനിക്കുന്നതാണ് നടപടിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രസിഡന്‍റിന്‍െറ അധികാരം ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നോള്‍ ഫ്രാന്‍സിസ് വാദിച്ചു.  ഇറാഖ്, ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ഒപ്പം സിറിയന്‍ അഭയാര്‍ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. വിലക്കിനെതിരെ ലോകവ്യാപകമായി പ്രതിഷേധവും ഉയര്‍ന്നു. ട്രംപിന്‍െറ ഉത്തരവിനുശേഷം വിദേശകാര്യ വകുപ്പ് 60,000ത്തോളം പേരുടെ വിസ റദ്ദാക്കുകയുണ്ടായി. 

അതിനിടെ, കോടതി കുടിയേറ്റ വിലക്ക് നിരോധിച്ചതോടെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് വിസ കൈവശമുള്ളവര്‍ തിരക്കു പിടിച്ച് അമേരിക്കയിലേക്ക് വിമാനം കയറുകയാണ്. നിയമപരമായി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അവസരം ലഭിക്കാന്‍ ഇടയില്ളെന്നു കണ്ടാണ് ഇവരുടെ യാത്ര. വിവാദ ഉത്തരവോടെ വിദ്യാര്‍ഥികളുള്‍പ്പെടെ യു.എസിലേക്ക് എത്താനാവാതെ ബുദ്ധിമുട്ടി.

വിസ റദ്ദാക്കപ്പെട്ടവര്‍ വീണ്ടും പണമടച്ച് വിസ പുതുക്കിയാണ് മടങ്ങുന്നത്. മിഷിഗണിലെ ഡര്‍ബണില്‍ പ്രവര്‍ത്തിക്കുന്ന അറബ് അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ലീഗ് ഇടപെട്ട് വിസയുള്ളവരെ പെട്ടെന്നു തന്നെ അമേരിക്കയിലത്തെിക്കാനുള്ള നടപടിയും നടക്കുന്നുണ്ട്.  

Tags:    
News Summary - Trump Administration Fails in Bid to 'Immediately' Reinstate Travel Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.