വാഷിങ്ടൺ: റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം(ഐ.എസ്.എസ്) സ്വകാര്യവത്കരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. ഏറെയായി തുടരുന്ന സാമ്പത്തിക സഹായം 2025ഒാടെ നിർത്തലാക്കി സ്വകാര്യമേഖലക്ക് വിട്ടുനൽകാനാണ് വൈറ്റ്ഹൗസ് നീക്കമെന്ന് നാസ രേഖ പറയുന്നു.
രാജ്യാന്തര ബഹിരാകാശനിലയം 2024വരെ പ്രവർത്തിപ്പിക്കാനാണ് നേരേത്തയുള്ള പദ്ധതി. അതുകഴിഞ്ഞും നിലയത്തിെൻറ പ്രേയാജനം നിലനിർത്താൻ നാസയും യു.എസ് സർക്കാറും കനിയില്ലെന്നും പകരം സ്വകാര്യ ഏജൻസികളെ ആശ്രയിക്കുമെന്നുമാണ് സൂചന.
ഇതുസംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. 2019ലേക്ക് 1990 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് നാസ അംഗീകാരത്തിനായി സമർപ്പിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 കോടി ഡോളർ വർധന. വരുംവർഷങ്ങളിൽ നാസ ബജറ്റ് കുറച്ചുകൊണ്ടുവരാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.