വാഷിംങ്ടണ്‍: നിയമിച്ച് പത്തു ദിവസത്തിനുള്ളിൽ തന്നെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് വിഭാഗം തലവൻ ആന്‍റണി സ്‌കാരമൂച്ചിയെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളെ തുടർന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോൺ കെല്ലി ചുമതലയേറ്റു.
ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്കാരമോച്ചി. എന്നാൽ പ്രസിഡൻറ് മാത്രമാണ് തെൻറ ചിഫ് എന്ന സ്കാരമോച്ചിയുെട നിലപാട് മറ്റ് ജീവനക്കാർക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതിനിടെ, ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ വൈറ്റ് ഹൗസിശല ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മോശം പരാമർശം നടത്തിയതും ജീവനക്കാരുെട അനിഷ്ടത്തിനിടയാക്കി. വിവാദ നായകനായതോടെ സ്കാരമോച്ചിയുടെ ഭാവിെയ കുറിച്ച് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് അഭിപ്രായം അന്വേഷിക്കുകയും അത് പുറത്തേക്കുള്ള വഴി തെളിക്കുകയുമായിരുന്നു.
നേരത്തെ, ആൻറണി സ്കാരാമോച്ചിയെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് വക്താവും യു.എസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്പൈസര്‍ രാജി വെച്ചിരുന്നു. സ്കാരമോച്ചിയുെട നിയമനം വൻ അബദ്ധമാണെന്നായിരുന്നു സ്പൈസറുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.