അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പോരാട്ടം ഇഞ്ചോടിഞ്ചെന്ന് പുതിയ സര്‍വേകള്‍

വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍പെട്ട അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ ലീഡ് കുത്തനെ കുറഞ്ഞതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി. നേരത്തേ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ ലീഡുണ്ടായിരുന്ന ഹിലരിയുടെ നില ഇതോടെ പരുങ്ങലിലായി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, എ.ബി.സി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ സര്‍വേയില്‍ രണ്ടു പോയന്‍റിന്‍െറ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.

സര്‍വേയില്‍ 46 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ 45 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. പുതുതായി പുറത്തുവന്ന മിക്ക സര്‍വേകളിലും ട്രംപ് മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അതിനിടെ, പുതുതായി പുറത്തുവന്ന ഇ-മെയിലുകള്‍ പരിശോധിക്കാന്‍ ഹിലരിക്കെതിരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് നേതാവ് ആന്‍റണി വെയ്നര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍നിന്നുമുള്ള മെയിലുകള്‍ എഫ്.ബി.ഐ പരിശോധിക്കും. ഇതോടെ ഈ സര്‍വറിലുള്ള ഹിലരിയുടെ സ്വകാര്യ ഇ-മെയിലുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. അന്വേഷണത്തിന്‍െറ ഭാഗമായി വെയ്നറുടെ 6,50,000 ഇ-മെയിലുകള്‍ വീണ്ടെടുത്തെന്നും ഇവയില്‍ ഹിലരിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടത്തൊനായില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഹിലരി ക്ളിന്‍റന്‍ 2009നും 2013നുമിടയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് ഒൗദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ചെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തേ എഫ്.ബി.ഐ തീരുമാനിച്ചിരുന്നു. എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണത്തിനായി എഫ്.ബി.ഐ ഒരുങ്ങുന്നത്.

പുതിയ അന്വേഷണനീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഡെമോക്രാറ്റിക് വൃത്തങ്ങള്‍ പറയുന്നത്. ഹിലരിക്കെതിരെ അന്വേഷണം നടക്കുന്നതായി വെളിപ്പെടുത്തിയതിലൂടെ എഫ്.ബി.ഐ മേധാവി നിയമം ലംഘിച്ചതായി യു.എസ് സെനറ്റ് അംഗവും ഡെമോക്രാറ്റ് നേതാവുമായ ഹാരി റീഡ് ആരോപിച്ചു.

Tags:    
News Summary - trump hillary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.