വാഷിങ്ടൺ: ആണവ കരാർ ഉപേക്ഷിച്ച് കടുത്ത ഉപരോധവുമായി ഇറാനെ വരുതിയിൽ നിർത്താൻ യു.എസ് ഏകപക്ഷീയമായി തീരുമാനിച്ചതിനു പിറെക ഇരു രാജ്യങ്ങളുടെയും പ്രസിഡൻറുമാർ തമ്മിൽ വാക്യുദ്ധം. ഇറാനുമായി സമാധാനം ഏതു സമാധാനത്തിെൻറയും മാതാവും ഇറാനുമായി യുദ്ധം യുദ്ധങ്ങളുടെ മാതാവുമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ഞായറാഴ്ച രാവിലെ ഭീഷണിമുഴക്കിയിരുന്നു. തൊട്ടുപിറകെ, യു.എസിനെതിരെ ഇനിയൊരിക്കൽപോലും ഭീഷണിയുമായി വരരുതെന്നും അങ്ങനെചെയ്താൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. വലിയ അക്ഷരങ്ങളിൽ സ്വന്തം ട്വിറ്റർ ഹാൻഡിലിലായിരുന്നു ട്രംപിെൻറ ഭീഷണി.
യു.എസും മറ്റു വൻശക്തി രാജ്യങ്ങളും ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവ കരാറിൽനിന്ന് കഴിഞ്ഞ മേയിലാണ് ട്രംപ് പിൻവാങ്ങിയത്. ഇറാെൻറ എണ്ണ കയറ്റുമതി പ്രതിസന്ധിയിലാക്കി കടുത്ത ഉപരോധങ്ങളും പ്രഖ്യാപിച്ചു. ഇന്ത്യയുൾപ്പെടെ ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഉടൻ നിർത്താൻ അന്ത്യശാസനവും നൽകി. തീവ്രവാദ സംഘങ്ങൾക്ക് ഇറാൻ പിന്തുണ നൽകുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. വീണ്ടും സംഘർഷത്തിെൻറ വഴിയിലായ ഇരു രാജ്യങ്ങളെയും വീണ്ടും പോർമുഖത്ത് നിർത്തിയാണ് ഞായറാഴ്ച രാവിലെ റൂഹാനി കടുത്തഭാഷയിൽ യു.എസിനെതിരെ ഭീഷണി മുഴക്കിയത്.
സിംഹത്തിെൻറ വാലിൽ തൊട്ടുകളിക്കുന്നതിന് ട്രംപ് ഖേദിക്കേണ്ടിവരുമെന്നും ഇറാൻ സമാധാനത്തിെൻറ മാതാവാണെന്നും യുദ്ധമെങ്കിൽ യുദ്ധത്തിെൻറ മാതാവായിരിക്കും അതെന്നും ഇറാൻ നയതന്ത്ര പ്രതിനിധികൾക്കു മുന്നിൽ നടത്തിയ പ്രഭാഷണത്തിൽ പ്രഖ്യാപിച്ചു. ഇറാനെ നശിപ്പിക്കുകയാണ് യു.എസിെൻറ ലക്ഷ്യം. എന്നാൽ, രാജ്യത്തിനെതിരെ ഒന്നും ചെയ്യാൻ ട്രംപിനാകില്ലെന്ന് ഇറാൻ ൈസന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഗുലാം ഹുസൈനും പറഞ്ഞു.
ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ നേതാക്കൾ മാഫിയയെപോലെയാണ് പെരുമാറുന്നതെന്നും സർക്കാർ നിലപാടുകൾക്കെതിരെ നിൽക്കുന്ന ഇറാനികൾക്ക് പിന്തുണ നൽകുമെന്നും ഞായറാഴ്ച നടത്തിയ പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിെൻറ പ്രഭാഷണം ആഭ്യന്തര വിഷയങ്ങളിൽ ഇടപെടലാണെന്നായിരുന്നു ഇറാെൻറ മറുപടി.
നേരത്തേ, ഇറാനെ എണ്ണ വിപണിയിൽനിന്ന് സമ്പൂർണമായി കൊട്ടിയടക്കാനായിരുന്നു ട്രംപിെൻറ പദ്ധതിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ ഭാഗികമായി നയം മാറിയിട്ടുണ്ട്. രാജ്യത്തിെൻറ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയാൽ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ കടത്തിെൻറ പ്രധാന മാർഗമായ ഹുർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.