വാഷിങ്ടൺ: മുൻ സി.െഎ.എ മേധാവി ജോൺ ബ്രണ്ണന്‍ നൽകിയിരുന്ന സുരക്ഷപരിശോധന ഇളവ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ബറാക് ഒബാമ യു.എസ് പ്രസിഡൻറായിരുന്ന കാലയളവിൽ സി.െഎ.എ മേധാവിയായിരുന്നു ജോൺ ബ്രണ്ണൻ. ട്രംപിെൻറ കടുത്തവിമർശകരിൽ ഒരാൾ കൂടിയാണ് ബ്രണ്ണൻ.
ബ്രണ്ണൻ കൂടാതെ, ട്രംപിനെതിരെ പരസ്യവിമർശനം നടത്തിയ ഒമ്പത് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും സമാനനടപടി ആലോചിക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞു. അതിസുരക്ഷ പ്രാധാന്യമുള്ള രേഖകൾ പരിശോധിക്കാനുള്ള പ്രേത്യക അധികാരം ബ്രണ്ണൻ ദുരുപയോഗം ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് ആരോപിച്ചു. സർക്കാറിനെയും അതിെൻറ തലപ്പത്തുള്ളവരെയും അദ്ദേഹം ഇകഴ്ത്തിയതായും സാൻഡേഴ്സ് പറഞ്ഞു.
ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടി അധികാരദുർവിനിയോഗമാണെന്ന് ബ്രണ്ണൻ പ്രതികരിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം അടിച്ചമർത്താനും വിമർശകരെ ശിക്ഷിക്കാനുമുള്ള യു.എസ് പ്രസിഡൻറിെൻറ കൊണ്ടുപിടിച്ച ശ്രമത്തിെൻറ ഭാഗമാണീ നടപടിയെന്നും ബ്രണ്ണൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.