ഏഷ്യയുമായുള്ള വ്യാപാരക്കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി

വാഷിങ്​ടൺ:ഏഷ്യയുമായുള്ള  ട്രാൻസ്​ പസഫിക്​ പാർട്​ണർഷിപ്പ്​ കരാറിൽ നിന്ന്​ അമേരിക്ക പിൻമാറി. കാരാറിൽ നിന്ന്​ പിൻമാറുന്നതായുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ്​ ​െഡാണാൾഡ്​ ട്രംപ്​ ഒപ്പുവച്ചു.

ബറാക്​ ഒബാമ പ്രസിഡൻറായിരിക്കെ ​കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ കരാറാണിത്​. പസഫിക്​ സമുദ്രത്തിന്​ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാര സഖ്യം ഉറപ്പുവരുത്തുന്നതാണ്​ കരാർ. കരാറിൽ നിന്ന്​ പിൻമാറുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തിൽ ട്രംപ്​ അറിയിച്ചിരുന്നു.

 ‘ഇൗ പിൻമാറ്റം അമേരിക്കയെ ദോഷകരമായി ബാധിക്കുമെന്നും ചൈനക്ക് ഗുണകരമാകുമെന്നും’ അമേരിക്കൽ വിദേശകാര്യ കൗൺസിൽ പ്രസിഡൻറ്​ റിച്ചാർഡ്​ ഹാസ്​ ട്വീറ്റ്​ ചെയ്​തു. എന്നാൽ ലോക സമ്പദ്​ വ്യവസ്​ഥയിൽ അമേരിക്കയു​െട നില കൂടുതൽ ഭദ്രമാക്കുമെന്ന്​ മറ്റ്​ വ്യവസായ ഗ്രൂപ്പുകൾ പറയുന്നു.

Tags:    
News Summary - Trump Signs Order To Withdraw From Mega Trade Deal With Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.