വാഷിങ്ടൺ: യു.എസിനു വഴങ്ങിയില്ലെങ്കിൽ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യൂ.ടി.ഒ) നിന്നു പിന്‍വാങ്ങുമെന്ന് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ലോക വ്യാപാര സംഘടനക്ക് യു.എസിനോടുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. ബ്ലൂംബര്‍ഗ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് വെല്ലുവിളി.
വ്യാപാര സംഘടന പിന്തുടരുന്ന തുറന്ന വാണിജ്യനയങ്ങളും യു.എസിെൻറ വാണിജ്യനയങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ് പിന്‍വാങ്ങല്‍ ഭീഷണിക്ക് പിന്നിൽ. സംഘടനയുടെ തര്‍ക്കപരിഹാര വ്യവസ്ഥയിലേക്കുള്ള പുതിയ ജഡ്ജിമാരുടെ നിയമനവും അമേരിക്ക തടഞ്ഞിരുന്നു. മുമ്പ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂ.ടി.ഒ യുടെ ആനുകൂല്യങ്ങൾ മുഴുവൻ കൈപ്പറ്റുന്നത് മറ്റ് രാജ്യങ്ങളാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. സംഘടനയിൽ നൽകിയ പരാതികൾക്കെല്ലാം പ്രതികൂലമായ തീരുമാനങ്ങളാണുണ്ടായതെന്നും കുറ്റപ്പെടുത്തി.
പ്രസിഡൻറായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പും ലോക വ്യാപാരസംഘടനയുടെ നയങ്ങള്‍ക്കെതിരെ ട്രംപ് പ്രതികരിച്ചിരുന്നു. ചൈനയടക്കം പല ഭീമന്മാരുമായുമുള്ള വാണിജ്യ ബന്ധത്തിലും യു.എസിന്അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ അമേരിക്ക പാലിക്കുന്നില്ലെന്നുള്ള ആരോപണം ചൈനയും തിരിച്ചടിച്ചു. ഇൗയടുത്ത് ചൈനീസ് ഉൽപന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടി യു.എസ് വ്യാപാരയുദ്ധത്തിന് കോപ്പുകൂട്ടിയിരുന്നു.
ചൈനയും അതേ നാണയത്തിൽ മറുപടിനൽകി. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് യു.എസിനെതിരെ ചൈന ഡബ്ല്യൂ.ടി.ഒയിൽ പരാതിയും നൽകി. രാജ്യാന്തര വ്യാപാര ബന്ധങ്ങള്‍ക്ക് വ്യവസ്ഥയുണ്ടാക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുമാണ് 1995ൽ ലോക വ്യാപാര സംഘടന സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.